Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S. Janaki

Palakkad

എ​സ്. ജാ​ന​കി​ക്ക് സം​ഗീ​താ​ദ​ര​വു​മാ​യി സ്വ​ര​ല​യ​യു​ടെ "ഒ​രു​വ​ട്ടം​കൂ​ടി'

പാ​ല​ക്കാ​ട്: പാ​ട്ടോ​ർ​മ​ക​ളി​ലൂ​ടെ പാ​ല​ക്കാ​ടി​ന്‍റെ മ​ന​സി​ൽ നി​റ​ഞ്ഞു​നി​ന്ന ഗാ​യി​ക എ​സ്. ജാ​ന​കി​യു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കി സ്വ​ര​ല​യ ഒ​രു​ക്കി​യ സം​ഗീ​ത​പ​രി​പാ​ടി -ഒ​രു​വ​ട്ടം​കൂ​ടി.

പാ​ല​ക്കാ​ട് ചെ​മ്പൈ സം​ഗീ​ത കോ​ളേ​ജി​ലെ എം.​ഡി. രാ​മ​നാ​ഥ​ൻ ഹാ​ളി​ലാ​ണ് സ്മ​ര​ണാ​ഞ്ജ​ലി പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്. പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്വ​ര​ല​യ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വ​ര​ല​യ സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​ജ​യ​ൻ യോ​ഗ​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​ഫ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, മു​ഹ​മ്മ​ദ് കാ​സിം, കെ. ​വി​ജ​യ​ൻ ഐ​പി​എ​സ്, വ​സ​ന്ത് പ​റ​ക്കാ​ട്ട്, എ​ൻ.​വി. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ എ​സ്. ജാ​ന​കി​യു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഗീ​ത വി​രു​ന്നി​ൽ പ്ര​ശ​സ്ത​രാ​യ മു​പ്പ​തോ​ളം ഗാ​യ​ക​ർ അ​ണി​നി​ര​ന്നു.

എ​സ്. ജാ​ന​കി​യു​ടെ മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ ഗാ​യ​ക​ർ വേ​ദി​യി​ൽ ആ​ല​പി​ച്ചു.
പ്ര​തി​ഭ, ശ്രു​തി, സു​ഷി​ത അ​ജ​യ്, അ​ശ്വ​തി​ഉ​ണ്ണി സ​ർ​വ​ശ്രീ, ജ​യ​പ്ര​കാ​ശ്, ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, നി​ഷാ​ന്ത്, ഗോ​പി​ക, വി​ഷ്ണു, അ​ഭി​രാ​മി, ശാ​ന്തി പാ​ട്ട​ത്തി​ൽ, ധ്യാ​ന​ല​ക്ഷ്മി, സ​ന്തോ​ഷ് ന​മ്പ്യാ​ർ, ഐ​ശ്വ​ര്യ സ​ജി​ത്ത്, ജ​സ്റ്റി​ൻ, ഇ​ഷാ​നി, വൈ​ഗ, രാ​മ​കൃ​ഷ്ണ​ൻ, ദീ​പ, മാ​യാ ല​ക്ഷ്മി, തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്മാ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

Kerala

ആഴക്കടലിന്‍റെ അങ്ങേക്കരയിലേക്ക്... എസ്. ജാനകിക്ക് വിട

മൈ​​​​​​​സൂ​​​​​​​ര്‍: സ്വ​​​​​​​ര​​​​​​​ശു​​​​​​​ദ്ധി​​​​​​​യും ആ​​​​​​​ലാ​​​​​​​പ​​​​​​​ന​​​​​​​സി​​​​​​​ദ്ധി​​​​​​​യും ഇ​​​​​​​ഴ​​​​​​​ചേ​​​​​​​ര്‍ന്ന എ​​​​​​​ണ്ണ​​​​​​​മ​​​​​​​റ്റ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ആ​​​​​​​സ്വാ​​​​​​​ദ​​​​​​​ക​​​​​​​ല​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ളെ വി​​​​​​​സ്മ​​​​​​​യി​​​​​​​പ്പി​​​​​​​ച്ച തെ​​​​​​​ന്നി​​​​​​​ന്ത്യ​​​​​​​ന്‍ വാ​​​​​​​ന​​​​​​​മ്പാ​​​​​​​ടി എ​​​​​​​സ്. ജാ​​​​​​​ന​​​​​​​കി​​​​​ക്ക് (88) വി​​​​​ട. മൈ​​​​​​​സൂരു​​​​​​​വി​​​​​​​ല്‍ ഇ​​​​​​​ന്ന​​​​​​​ലെ വൈ​​​​​​​കു​​​​​​​ന്നേ​​​​ര​​​​മാ​​​​ണ് അ​​​​​​​ന്ത്യം. ശ്വാ​​​​​​​സ​​​​​​​ത​​​​​​​ട​​​​​​​സം​​​​​​ മൂ​​​​​​ലം ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ​​​​​​​യാ​​​​​​​ണു ജാ​​ന​​കി​​യ​​മ്മ​​യെ മൈ​​​​​​​സൂ​​​​​​​രു അ​​​​​​​പ്പോ​​​​​​​ള ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ല്‍ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്. വൈ​​​​​​​കു​​​​​​​ന്നേ​​​​​​​ര​​​​​​​ത്തോ​​​​​​​ടെ​​​​യായിരുന്നു വി​​​​യോ​​​​ഗ​​​​മെ​​​​ന്ന് കു​​​​​​​ടും​​​​​​​ബ​​​​​​​വൃ​​​​​​​ത്ത​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

സം​​​​സ്കാ​​​​രം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം മൈ​​​​സൂ​​​​രു​​​​വി​​​​ലെ എ​​​​ച്ച്ഡി കോ​​​​ട്ട താ​​​​ലൂ​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ട കാ​​​​നി​​​​യാ​​​​ന​​​​ഹു​​​​ണ്ടി​​​​യി​​​​ലെ ഫാം​​​​ഹൗ​​​​സി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ ന​​​​ട​​​​ക്കും. ഭൗ​​​​തി​​​​ക​​​​ദേ​​​​ഹം രാ​​​​വി​​​​ലെ 7.30 മു​​​​ത​​​​ൽ മൈ​​​​സൂ​​​​രു മ​​​​ഹാ​​​​രാ​​​​ജ കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കും.

►►സംഗീതസപര്യയിൽ ആറു പതിറ്റാണ്ട്

ആ​​​​​​​റ് പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ട് നീ​​​​​​​ണ്ട സം​​​​​​​ഗീ​​​​​​​ത​​​​​​​സ​​​​​​​പ​​​​​​​ര്യ​​​​​​​യി​​​​​​​ൽ മ​​​​​​​ല​​​​​​​യാ​​​​​​​ളം, ക​​​​​​​ന്ന​​​​​​​ഡ, ത​​​​​​​മി​​​​​​​ഴ്, തെ​​​​​​​ലു​​​​​​​ങ്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​രു​​​​പ​​​​ത് ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി 48,000 ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ശ​​​​​​​ബ്ദം ന​​​​​​​ൽ​​​​​​​കി. ഹി​​​​​​​ന്ദി, ഒ​​​​​​​ഡി​​​​​​​യ, തു​​​​​​​ളു, ഉ​​​​​​​റു​​​​​​​ദു, പ​​​​​​​ഞ്ചാ​​​​​​​ബി, ബം​​​​​​​ഗാ​​​​​​​ളി തു​​​​​​ട​​​​​​ങ്ങിയ ഭാ​​​​ഷ​​​​ക​​​​ളി​​​​ലും ഈ ​​​​പ്ര​​​​തി​​​​ഭ​​​​യു​​​​ടെ ഗാ​​​​ന​​​​വി​​​​സ്മ​​​​യം മു​​​​ഴ​​​​ങ്ങി.

1938 ഏ​​​​​​​പ്രി​​​​​​​ല്‍ 23ന് ആ​​​​​​ന്ധ്ര​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഗു​​​​​​ണ്ടൂ​​​​​​രി​​​​​​ൽ പ​​​​​​ള്ള​​​​​​പ​​​​​​ട്‌​​​​​​ല ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണു ജ​​​​ന​​​​നം. ആ​​​​​​യു​​​​​​ർ​​​​​​വേ​​​​​​ദ​​​​​​ ചി​​​​​​കി​​​​​​ത്സ​​​​​​ക​​​​​​നാ​​​​​​യ രാ​​​​​​​മ​​​​​​​മൂ​​​​​​​ര്‍ത്തി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ച്ഛ​​​​​​ൻ. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ ന​​​​ഷ്ട​​​​മാ​​​​യ എ​​​​സ്.​​ ജാ​​​​ന​​​​കി അ​​​​മ്മാ​​​​വ​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​യി​​​​ലാ​​​​ണു വ​​​​ള​​​​ർ​​​​ന്ന​​​​ത്.

സ്കൂ​​​​​​ൾ പ​​​​​​ഠ​​​​​​ന​​​​​​കാ​​​​​​ല​​​​​​ത്തേ വേ​​​​ദി​​​​ക​​​​ളി​​​​ൽ എ​​​​സ്.​​ ജാ​​​​ന​​​​കി​​​​യു​​​​ടെ ശ​​​​ബ്ദം മു​​​​ഴ​​​​ങ്ങി. 1956ല്‍ ​​​​​​​ആ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ണി ന​​​​​​​ട​​​​​​​ത്തി​​​​​​​യ അ​​​​​​​ഖി​​​​​​​ലേ​​​​​​​ന്ത്യാ സം​​​​​​​ഗീ​​​​​​​ത​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ല്‍ ര​​​​​​ണ്ടാം​​​​​​സ്ഥാ​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ ഗാ​​​​യി​​​​ക എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു.

1957ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ "വി​​​​​​​ധി​​​​​​​യി​​​​​​​ന്‍ വി​​​​​​​ള​​​​​​​യാ​​​​​​​ട്ട്’ എ​​​​​​​ന്ന ത​​​​​​​മി​​​​​​​ഴ് ചി​​​​ത്ര​​​​ത്തി​​​​ലാ​​​​ണ് ആ​​​​ദ്യം പാ​​​​ടി​​​​യ​​​​ത്. ആ​​​​​​ വ​​​​​​ർ​​​​​​ഷം മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ "മി​​​​ന്നു​​​​ന്ന​​​​തെ​​​​ല്ലാം പൊ​​​​ന്ന​​​​ല്ല' എ​​​​ന്ന ചി​​​​ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലും അ​​​​ര​​​​ങ്ങേ​​​​റി. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ അ​​​​ർ​​​​ഥ​​​​വും ഈ​​​​ണ​​​​വും ഒ​​​​ട്ടും​​​​ ചോ​​​​ർ​​​​ന്നു​​​​പോ​​​​കാ​​​​തെ ഒ​​​​ട്ടേ​​​​റെ ഗാ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ ദ​​​​ത്തു​​​​പു​​​​ത്രി എ​​​​ന്ന​​​​പേ​​​​രും സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ടു​​​ത്ത​​​റി​​​യു​​​ന്ന​​​വ​​​ർ ജാ​​​ന​​​കി​​​യ​​​മ്മ എ​​​ന്ന ഓ​​​മ​​​ന​​​പ്പേ​​​രും സ​​​മ്മാ​​​നി​​​ച്ചു.

എം.​​​​​​ടി.​​​​ വാ​​​​​​സു​​​​​​ദേ​​​​​​വ​​​​​​ൻ നാ​​​​​​യ​​​​​​രു​​​​​​ടെ ഓ​​​​​​​പ്പോ​​​​​​​ള്‍ എ​​​​​​​ന്ന സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ "ഏ​​​​​​​റ്റു​​​​​​​മാ​​​​​​​നൂ​​​​​​​ര​​​​​​​മ്പ​​​​​​​ല​​​​​​​ത്തി​​​​​​​ല്‍’ എ​​​​​​​ന്ന ഗാ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​ടെ ആ​​​​ദ്യ ദേ​​​​ശീ​​​​യ​​​​പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി.

ര​​​​​​​ണ്ടു ത​​​​​​​വ​​​​​​​ണ ത​​​​​​​മി​​​​​​​ഴ് സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യും ഒ​​​​രു ത​​​​വ​​​​ണ തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യും ദേ​​​​ശീ​​​​യ​​​​ പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി. മി​​​​​​​ക​​​​​​​ച്ച ഗാ​​​​​​​യി​​​​​​​ക​​​​​​​യ്ക്കു​​​​​​​ള്ള കേ​​​​​​​ര​​​​​​​ള സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​വാ​​​​​​​ര്‍ഡ് 11 ത​​​​​​​വ​​​​​​​ണ​​​​​​​യും ആ​​​​​​​ന്ധ്ര സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ന്‍റെ അ​​​​​​​വാ​​​​​​​ര്‍ഡ് 10 ത​​​​​​​വ​​​​​​​ണ​​​​​​​യും ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട് സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​വാ​​​​​​​ര്‍ഡ് ഏ​​​​​​​ഴു തവ​​​​ണ​​​​യും നേ​​​​ടി. ഒ​​​​ഡി​​​​യ ഗാ​​​​ന​​​​ത്തി​​​​നും ഒ​​​​രു​​​​വ​​​​ർ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു.

മൈ​​​​​സൂ​​​​​ര്‍ സ​​​​​ര്‍വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ഓ​​​​​ണ​​​​​റ​​​​​റി ഡോ​​​​​ക്ട​​​​​റേ​​​​​റ്റും ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ക​​​​​ലൈ​​​​​മാ​​​​​മ​​​​​ണി പു​​​​​ര​​​​​സ്‌​​​​​കാ​​​​​രവും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

►►പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണ്‍ നിരസിച്ചു

2013ല്‍ ​​​​പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണ്‍ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം നി​​​​ര​​​​സി​​​​ച്ചും ജാ​​​​ന​​​​കി വ്യ​​​​ത്യ​​​​സ്തയാ​​​​യി. ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ​​​​​ന്‍ ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​ര്‍ക്ക് അ​​​​​ര്‍ഹ​​​​​മാ​​​​​യ അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നം.

അ​​​​ന്ത​​​​രി​​​​ച്ച ഗാ​​​​​യ​​​​​ക​​​​​ന്‍ എ​​​​​സ്.​​​​പി. ​ബാ​​​​​ല​​​​​സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യം, സം​​​​​ഗീ​​​​​ത ​​​​​സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ, യേ​​​​ശു​​​​ദാ​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യു​​​​​ള്ള എ​​​​സ്.​​ ജാ​​​​ന​​​​കി​​​​യൂ​​​​ടെ കൂ​​​​ട്ടു​​​​കെ​​​​ട്ട് ഏ​​​​റെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​ണ്. 1960ക​​​​​ളി​​​​​ലും 1970ക​​​​​ളി​​​​​ലും 1980ക​​​​​ളി​​​​​ലും പി.​​ബി. ശ്രീ​​​​​നി​​​​​വാ​​​​​സ്, എ​​​​​സ്.​​പി. ​​​ബാ​​​​​ല​​​​​സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യം, ഡോ. ​​​​​രാ​​​​​ജ്കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ക്കൊ​​​​​പ്പം എ​​​​സ്.​​ ജാ​​​​ന​​​​കി ആ​​​​ല​​​​പി​​​​ച്ച ഗാ​​​​ന​​​​ങ്ങ​​​​ൾ ത​​​​​മി​​​​​ഴ്, ക​​​​​ന്ന​​​​​ഡ ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ സ​​​​ർ​​​​വ​​​​കാ​​​​ല ഹി​​​​റ്റാ​​​​യി ഇ​​​​ന്നും മു​​​​ഴ​​​​ങ്ങു​​​​ന്നു.

2017 ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​റി​​​​​​​ല്‍ മൈ​​​​​​​സൂ​​​​​​​രി​​​​​​​ലെ മാ​​​​​​​ന​​​​​​​സ ​​​​​​​ഗം​​​​​​​ഗോ​​​​​​​ത്രി ഓ​​​​​​​പ്പ​​​​​​​ണ്‍ എ​​​​​​​യ​​​​​​​ര്‍ ഓ​​​​​​​ഡി​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ത്തി​​​​​​​ൽ പാ​​​​ടി സം​​​​ഗീ​​​​ത​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങി. പ​​​​​​​രേ​​​​​​​ത​​​​​​​നാ​​​​​​​യ വി.​​​​​ ​​രാ​​​​​​​മ​​​​​​​പ്ര​​​​​​​സാ​​​​​​​ദാ​​​​​​​ണ് ഭ​​​​​​​ര്‍ത്താ​​​​​​​വ്. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​​​​​ക മ​​​​​​​ക​​​​​​​ന്‍ മു​​​​​​​ര​​​​​​​ളീ​​​​​​​കൃ​​​​​​​ഷ്ണ​​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത വി​​​​യോ​​​​ഗം. മ​​​​​​​രു​​​​​​​മ​​​​​​​ക​​​​​​​ള്‍: ഉ​​​​​​​മ. പേ​​​​​​​ര​​​​​​​ക്കു​​​​​​​ട്ടി​​​​​​​ക​​​​​​​ള്‍: അ​​​​​​​മൃ​​​​​​​ത​​​​​​​വ​​​​​​​ര്‍ഷി​​​​​​​ണി, അ​​​​​​​പ്‌​​​​​​​സ​​​​​​​ര.

Leader Page

സ്വർണമുകിലിൽ മറഞ്ഞു ഗാനചന്ദ്രിക

ആ​​​​​​​​​ത്മാ​​​​​​​​​വി​​​​​​​​​ലേ​​​​​​​​​ക്കി​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​ച്ചെ​​​​​​​​​ല്ലു​​​​​​​​​ന്ന സ്വ​​​​​​​​​ര​​​​​​​​​ധാ​​​​​​​​​ര​​​​​​​​​യി​​​​​​​​​ലൂ​​​​​​​​​ടെ ശ്രോ​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ള​​​​​​​​​ടെ ഹൃ​​​​​​​​​ദ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ ചേ​​​​​​​​​ക്കേ​​​​​​​​​റി​​​​​​​​​യ ഗാ​​​​​​​​​യി​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​സ്.​​​​​​​​​ ജാ​​​​​​​​​ന​​​​​​​​​കി. ഗാ​​​​​​​​​ന​​​​​​​​​കോ​​​​​​​​​കി​​​​​​​​​ലം എ​​​​​​​​​ന്ന ക്ലീ​​​​​​​​​ഷേ വി​​​​​​​​​ളി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക​​​​​​​​​പ്പുറം ജാ​​​​​​​​​ന​​​​​​​​​കി​​​​​​​​​യെ വി​​​​​​​​​ശേ​​​​​​​​​ഷി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൻ വാ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​ളേ​​​​​​​​​റെ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

പ​​​​​​​​​ക്ഷേ അ​​​​​​​​​തി​​​​​​​​​നൊ​​​​​​​​​ക്കെ​​​​​​​​​യും മേ​​​​​​​​​ലെ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ദ​​​​​​​​​ക്ഷി​​​​​​​​​ണേ​​​​​​​​​ന്ത്യ​​​​​​​​​ൻ സി​​​​​​​​​നി​​​​​​​​​മാ​​​​​​​​​സം​​​​​​​​​ഗീ​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ൽ ജാ​​​​​​​​​ന​​​​​​​​​കി എ​​​​​​​​​ന്ന മൂ​​​​​​​​​ന്ന​​​​​​​​​ക്ഷ​​​​​​​​​രം. ശ​​​​​​​​​രീ​​​​​​​​​ര​​​​​​​​​ഭാ​​​​​​​​​ഷ​​​​​​​​​യി​​​​​​​​​ൽ യാ​​​​​​​​​തൊ​​​​​​​​​രു ഭാ​​​​​​​​​വ​​​​​​​​​ഭേ​​​​​​​​​ദ​​​​​​​​​വു​​​​​​​​​മി​​​​​​​​​ല്ലാ​​​​​​​​​തെ ഒ​​​​​​​​​തു​​​​​​​​​ങ്ങി​​​​​​​​​യും പ​​​​​​​​​തു​​​​​​​​​ങ്ങി​​​​​​​​​യും സ്റ്റേ​​​​​​​​​ജി​​​​​​​​​ൽ നി​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്ന ഇ​​​​​​​​​മേ​​​​​​​​​ജാ​​​​​​​​​ണ് ന​​​​​​​​​മു​​​​​​​​​ക്ക് ജാ​​​​​​​​​ന​​​​​​​​​കി​​​​​​​​​യമ്മയെക്കു​​​​​​​​​റി​​​​​​​​​ച്ചു​​​​​​​​​ള്ള​​​​​​​​​ത്. ആ ​​​​​​​​​ക​​​​​​​​​ണ്ഠ​​​​​​​​​ത്തി​​​​​​​​​ൽനി​​​​​​​​​ന്ന് ഒ​​​​​​​​​ഴു​​​​​​​​​കു​​​​​​​​​ന്ന രാ​​​​​​​​​ഗ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​യി​​​​​​​​​ലെ ഭാ​​​​​​​​​വ​​​​​​​​​ങ്ങ​​​​​​​​​ൾ, അ​​​​​​​​​ത് ആരെ​​​​​​​​​യും അ​​​​​​​​​തി​​​​​​​​​ശ​​​​​​​​​യി​​​​​​​​​പ്പി​​​​​​​​​ക്കും. വ​​​​​​​​​രി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​ർ​​​​​​​​​ഥ​​​​​​​​​മ​​​​​​​​​റി​​​​​​​​​ഞ്ഞ് അ​​​​​​​​​തി​​​​​​​​​ന് ജാ​​​​​​​​​ന​​​​​​​​​കി ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​ന്ന ഭാ​​​​​​​​​വ​​​​​​​​​ഭേ​​​​​​​​​ദ​​​​​​​​​ങ്ങ​​​​​​​​​ൾ ന​​​​​​​​​മ്മെ വി​​​​​​​​​സ്മ​​​​​​​​​യി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

എ​​​​​​​​​ഴു​​​​​​​​​പ​​​​​​​​​തു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​​​ദ്യം മു​​​​​​​​​ത​​​​​​​​​ൽ എ​​​​​​​​​ൺ​​​​​​​​​പ​​​​​​​​​തു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നം വ​​​​​​​​​രെ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ജാ​​​​​​​​​ന​​​​​​​​​കി​​​​​​​​​യു​​​​​​​​​ടെ സു​​​​​​​​​വ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​കാ​​​​​​​​​ലം. ദ​​​​​​​​​ക്ഷി​​​​​​​​​ണേ​​​​​​​​​ന്ത്യ​​​​​​​​​ൻ സി​​​​​​​​​നി​​​​​​​​​മാ​​​​​​​​​സം​​​​​​​​​ഗീ​​​​​​​​​തം ജാ​​​​​​​​​ന​​​​​​​​​കി​​​​​​​​​ക്കു ചു​​​​​​​​​റ്റു​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ഇ​​​​​​​​​ക്കാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ള​​​​​​​​​വി​​​​​​​​​ൽ എ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​കും ശ​​​​​​​​​രി. മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ ബാ​​​​​​​​​ബു​​​​​​​​​രാ​​​​​​​​​ജ് ആ​​​​​​​​​ണ് എസ്. ജാ​​​​​​​​​ന​​​​​​​​​കി​​​​​​​​​ക്ക് ഏ​​​​​​​​​റെ അ​​​​​​​​​വ​​​​​​​​​സ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ ന​​​​​​​​​ല്കി​​​​​​​​​യ​​​​​​​​​ത്.

ബാ​​​​​​​​​ബു​​​​​​​​​രാ​​​​​​​​​ജി​​​​​​​​​ന്‍റെ ക്ലാ​​​​​​​​​സി​​​​​​​​​ക് ഗാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് എ​​​​​​​​​സ്.​​​​​​​​​ ജാ​​​​​​​​​ന​​​​​​​​​കി ന​​​​​​​​​ല്കി​​​​​​​​​യ സ്വ​​​​​​​​​ര​​​​​​​​​മാ​​​​​​​​​ധു​​​​​​​​​രി ഇ​​​​​​​​​ന്നും ഗാ​​​​​​​​​ന​​​​​​​​​പ്രേ​​​​​​​​​മി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ചു​​​​​​​​​ണ്ടി​​​​​​​​​ലു​​​​​​​​​ണ്ട്. മൂ​​​​​​​​ടു​​​​​​​​പ​​​​​​​​ടം എ​​​​​​​​ന്ന ചി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലെ ത​​​​​​​​ളി​​​​​​​​രി​​​​​​​​ട്ട കി​​​​​​​​നാ​​​​​​​​ക്ക​​​​​​​​ൾ ത​​​​​​​​ൻ താ​​​​​​​​മ​​​​​​​​ര മാ​​​​​​​​ല വാ​​​​​​​​ങ്ങാ​​​​​​​​ൻ എ​​​​​​​​ന്ന ഗാ​​​​​​​​നം കേ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​ത്ത മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​വി​​​​​​​​ല്ല. പ്ര​​​​​​​​ണ​​​​​​​​യ​​​​​​​​വും വി​​​​​​​​ര​​​​​​​​ഹ​​​​​​​​വും പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ളു​​​​​​​​മെ​​​​​​​​ല്ലാം ഹൃ​​​​​​​​ദ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റ്റു​​​​​​​​വാ​​​​​​​​ങ്ങു​​​​​​​​ക​​​​​​​​യാ​​​​​​​യി​​രു​​ന്നു ജാ​​​​​​​​ന​​​​​​​​കി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​ബ്ദ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ ശ്രോതാ​​​​​​​​ക്ക​​​​​​​​ൾ.

സൂ​​​​​​​​ര്യ​​​​​​​​കാ​​​​​​​​ന്തി​​​​​​​​യി​​​​​​​​ലെ സൂ​​​​​​​​ര്യ​​​​​​​​കാ​​​​​​​​ന്തി സൂ​​​​​​​​ര്യ​​​​​​​​കാ​​​​​​​​ന്തി എ​​​​​​​​ന്ന ഗാ​​​​​​​​നം ബാ​​​​​​​​ബു​​​​​​​​രാ​​​​​​​​ജ്-​​​​​​​​എ​​​​​​​​സ്.​​​​​​​​ജാ​​​​​​​​ന​​​​​​​​കി ടീ​​​​​​​​മി​​​​​​​​ന്‍റെ മ​​​​​​​​റ്റൊ​​​​​​​​രു മാ​​​​​​​​ന്ത്രി​​​​​​​​ക സ്പ​​​​​​​​ർ​​​​​​​​ശ​​​​​​​​മാ​​​​​​​​യി മാ​​​​​​​​റി. താ​​​​​​​​മ​​​​​​​​ര​​​​​​​​ക്കു​​​​​​​​ന്പി​​​​​​​​ള​​​​​​​​ല്ലോ മ​​​​​​​​മ ഹൃ​​​​​​​​ദ​​​​​​​​യം, താ​​​​​​​​നേ തി​​​​​​​​രി​​​​​​​​ഞ്ഞും മ​​​​​​​​റി​​​​​​​​ഞ്ഞും തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ഗാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ഈ ​​​​​​​​കൂ​​​​​​​​ട്ടു​​​​​​​​കെ​​​​​​​​ട്ടി​​​​​​​​ൽ പി​​​​​​​​റ​​​​​​​​ന്നു. ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​മൂ​​​​​​​ർ​​​​​​​ത്തി, രാ​​​​​​​ഘ​​​​​​​വ​​​​​​​ൻ​​​​​​​മാ​​​​​​​സ്റ്റ​​​​​​​ർ , എം.​​​​​​എ​​​​​​സ് വി​​​​​​ശ്വ​​​​​​നാ​​​​​​ഥ​​​​​​ൻ, എം.​​​​​​ബി ശ്രീ​​​​​​നി​​​​​​വാ​​​​​​സ​​​​​​ൻ, സലിൽ ചൗധരി തു​​​​​​​ട​​​​​​​ങ്ങി എ​​​​​​​ഴു​​​​​​​പ​​​​​​​തു​​​​​​​ക​​​​​​​ളി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ സം​​​​​​​ഗീ​​​​​​​ത സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​രു​​​​​​​ടെ ഹി​​​​​​​റ്റു​​​​​​​ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ജാ​​​​​​​ന​​​​​​​കി​​​​​​​യു​​​​​​​ടേ​​​​​​​താ​​​​​​​യി എ​​​​​​​ത്തി.

എ​​​​​​ൺ​​​​​​പ​​​​​​തു​​​​​​ക​​​​​​ളിൽ ഒ​​​​​​ന്നി​​​​​​നു​​​​​​പി​​​​​​റ​​​​​​കെ ഒ​​​​​​ന്നാ​​​​​​യി ഒ​​​​​​ട്ടേ​​​​​​റെ ഹൃ​​​​​​ദ​​​​​​യ​​​​​​സ്പ​​​​​​ർ​​​​​​ശി​​​​​​യാ​​​​​​യ ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ജാ​​​​​​ന​​​​​​കി​​​​​​യു​​​​​​ടേ​​​​​​താ​​​​​​യി എ​​​​​​ത്തി​​​​​​യ​​​​​​ത്. ഇ​​​​​​ള​​​​​​യ​​​​​​രാ​​​​​​ജ ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​ഗീ​​​​​​ത​​​​​​ത്തി​​​​​​ൽ ത​​​​​​രം​​​​​​ഗം സൃ​​​​​​ഷ്ടി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ജാ​​​​​​ന​​​​​​കി​​​​​​യും അ​​​​​​തി​​​​​​നൊ​​​​​​പ്പ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ത​​​​​​മി​​​​​​ഴി​​​​​​ലും മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ലു​​​​​​മാ​​​​​​യി ഇ​​​​​​ള​​​​​​യ​​​​​​രാ​​​​​​ജ- ജാ​​​​​​ന​​​​​​കി ടീ​​​​​​മി​​​​​​ന്‍റെ എ​​​​​​ത്രയെ​​​​​​ത്ര ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ശ്രോ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ കു​​​​​​ടി​​​​​​യേ​​​​​​റി​​​​​​യ​​​​​​ത്.

ജോ​​​​​​ൺ​​​​​​സ​​​​​​ൺ, ശ്യാം ​​​​​​എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ഒ​​​​​​ട്ടെ​​​​​​ല്ലാ പ്ര​​​​​​ശ​​​​​​സ്ത ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളും ആ​​​​​​ല​​​​​​പി​​​​​​ച്ച​​​​​​ത് ജാ​​​​​​ന​​​​​​കി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​റ​​​​​ഞ്ഞാലും പാ​​​​​ടി​​​​​യാ​​​​​ലും തീ​​​​​രാ​​​​​ത്ത എ​​​​​ത്ര​​​​​യെ​​​​​ത്ര ഗാ​​​​​ന​​​​​ങ്ങ​​​​​ൾ. ഗൃ​​​​​ഹാ​​​​​തു​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന്‍റെ അ​​​​​തി​​​​​ലോ​​​​​ല ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ന​​​​​മ്മെ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ട്ടു​​​​​ക​​​​​ൾ, പ്ര​​​​​ണ​​​​​യ​​​​​വും മാ​​​​​തൃ​​​​​ത്വ​​​​​വും വി​​​​​ര​​​​​ഹ​​​​​വും സ​​​​​ന്തോ​​​​​ഷ​​​​​വും എ​​​​​ത്ര സ​​​​​മ​​​​​ർ​​​​​ഥ​​​​​മാ‍യാ​​​​​ണ് ആ ​​​​​സ്വ​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​ളി​​​​​പ്പി​​​​​ച്ചു​​​​​വ​​​​​ച്ച​​​​​ത്.

ഓ​​​​​ള​​​​​ങ്ങ​​​​​ൾ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലെ തു​​​​​ന്പീവാ ​​​​​തു​​​​​ന്പ​​​​​ക്കു​​​​​ട​​​​​ത്തി​​​​​ൽ എ​​​​​ന്ന ഗാ​​​​​നം ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്തോ​​​​​ഷം ശ്രോ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കു പ​​​​​ക​​​​​ർ​​​​​ന്നു ന​​​​​ല്കു​​​​​ന്പോ​​​​​ൾ ഇ​​​​​തു ഞ​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ഥ​​​​​യി​​​​​ലെ സ്വ​​​​​ർ​​​​​ണ​​​​​മു​​​​​കി​​​​​ലേ സ്വ​​​​​ർ​​​​​ണ​​​​​മു​​​​​കി​​​​​ലേ സ്വ​​​​​പ്നം കാ​​​​​ണാ​​​​​റു​​​​​ണ്ടോ എ​​​​​ന്ന ഗാ​​​​​നം വി​​​​​ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​വ​​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ശ്രോ​​​​​താ​​​​​ക്ക​​​​​ളെ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്നു. മ​​​​​ഞ്ഞി​​​​​ൽ വി​​​​​രി​​​​​ഞ്ഞ പൂ​​​​​ക്ക​​​​​ളി​​​​​ലെ മി​​​​​ഴി​​​​​യോ​​​​​രം​​​​​ന​​​​​ന​​​​​ഞ്ഞൊ​​​​​ഴു​​​​​കും മു​​​​​കി​​​​​ൽ മാ​​​​​ല​​​​​ക​​​​​ളോ... എ​​​​​ന്ന ഗാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​വ​​​​​വും ആ ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​ലെത​​​​​ന്നെ മ​​​​​ഞ്ഞ​​​​​ണി​​​​​ക്കൊ​​​​​ന്പി​​​​​ൽ... എ​​​​​ന്ന ഫോ​​​​​ക് ട​​​​​ച്ചോ​​​​​ടെ​​​​​യു​​​​​ള്ള പാ​​​​​ട്ടി​​​​​ന്‍റെ ശൈ​​​​​ലി​​​​​യും എ​​​​​ത്ര സ​​​​​മ​​​​​ർ​​​​​ഥ​​​​​മാ​​​​​യാ​​​​​ണ് ജാ​​​​​ന​​​​​കി​​​​​യു​​​​​ടെ ക​​​​​ണ്​​​​​ഠ​​​​​നാ​​​​​ളം ഏ​​​​​റ്റ​​​​​വാ​​​​​ങ്ങി​​​​​യ​​​​​ത്.

തൃ​​​​​ഷ്ണ​​​​​യി​​​​​ലെ മൈ​​​​​നാ​​​​​കം ക​​​​​ട​​​​​ലി​​​​​ൽ നി​​​​​ന്നു​​​​​യ​​​​​രും, ചി​​​​​ല്ലി​​​​​ലെ ഒ​​​​​രു വ​​​​​ട്ടം കൂ​​​​​ടി​​​​​യെ​​​​​ൻ ഓ​​​​​ർ​​​​​മ​​​​​ക​​​​​ൾ , ശേ​​​​​ഷം കാ​​​​​ഴ്ച​​​​​യി​​​​​ലെ മോ​​​​​ഹം കൊ​​​​​ണ്ടു ഞാ​​​​​ൻ, കാ​​ണാ​​മ​​റ​​യ​​ത്തി​​ലെ ക​​​​​സ്തൂ​​​​​രി മാ​​​​​ൻകു​​​​​രു​​​​​ന്നേ, അ​​​​​വ​​​​​ളു​​​​​ടെ രാ​​​​​വു​​​​​ക​​​​​ളി​​​​​ലെ രാ​​​​​കേ​​​​​ന്ദു​​​​​കി​​​​​രി​​​​​ണ​​​​​ങ്ങ​​​​​ൾ ഒ​​​​​ളി​​​​​വീ​​​​​ശി​​​​​യി​​​​​ല്ല, ച​​​​​ന്ദ്ര​​​​​കാ​​​​​ന്ത​​​​​ത്തി​​​​​ലെ ആ ​​​​​നി​​​​​മി​​​​​ഷ​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​വൃ​​​​​തി​​​​​യി​​​​​ൽ, ത​​​​​ക​​​​​ര​​​​​യി​​​​​ലെ മൗ​​​​​ന​​​​​മേ നി​​​​​റ​​​​​യും മൗ​​​​​ന​​​​​മേ, തേ​​​​​നും വ​​​​​യ​​​​​ന്പും എന്ന ചിത്രത്തിലെ തേ​​​​​നും വ​​​​​യ​​​​​ന്പും, തൃ​​​​​ഷ്ണ​​​​​യി​​​​​ലെ ശ്രു​​​​​തി​​​​​യി​​​​​ൽനി​​​​​ന്നു​​​​​യ​​​​​രും , കാ​​​​​റ്റ​​​​​ത്തെ കി​​​​​ളി​​​​​ക്കൂ​​​​​ടി​​​​​ലെ ഗോ​​​​​പി​​​​​കേ നി​​​​​ൻ വി​​​​​ര​​​​​ൽ തു​​​​​ട​​​​​ങ്ങി എ​​​​​ത്ര​​​​​യെ​​​​​ത്ര ഗാ​​​​​ന​​​​​ങ്ങ​​​​​ൾ.... അ​​​​​വ​​​​​യൊ​​​​​ന്നും എ​​​​​ഴു​​​​​ത്തി​​​​​ലും വാ​​​​​ക്കി​​​​​ലും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. അ​​​​​ത്ര​​​​​മേ​​​​​ൽ ഹൃ​​​​​ദ​​​​​യ​​​​​സ്പ​​​​​ർ​​​​​ശി​​​​​യ​​​​​ായി​​​​​രു​​​​​ന്നു ആ ​​​​​പാ​​​​​ട്ടു​​​​​ക​​​​​ളും അ​​​​​വ​​​​​യു​​​​​ടെ ഭാ​​​​​വ​​​​​ങ്ങ​​​​​ളും .

ഉ​​​​ച്ചാ​​​​ര​​​​ണശു​​​​ദ്ധി​​​​യി​​​​ൽ ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും ചെ​​​​യ്യാ​​​​ൻ ജാ​​​​ന​​​​കിയമ്മ ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​ക്കാ​​​​ല​​​​ത്തെ അ​​​​ന്യ​​​​ഭാ​​​​ഷാ ഗാ​​​​യി​​​​ക​​​​മാ​​​​രി​​​​ൽ മി​​​​ക്ക​​​​വ​​​​രും മ​​​​ല​​​​യാ​​​​ളം ഉ​​​​ച്ചാര​​​​ണ​​​​ത്തി​​​​ൽ പി​​​​ന്നി​​​​ലാ​​​​യ​​​​പ്പോ​​​​ൾ ആ​​​​ന്ധ്ര​​​​ക്കാ​​​​രി​​​​യാ​​​​യ ജാ​​​​ന​​​​കി​​​​യു​​​​ടെ മ​​​​ല​​​​യാ​​​​ളം ശു​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തേക്കു​​​​റി​​​​ച്ച് ഒ​​​​രി​​​​ക്ക​​​​ൽ പി.​​​​ ഭാ​​​​സ്ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പാ​​​​ട്ടി​​​​ന്‍റെ അ​​​​ർ​​​​ഥം മാ​​​​ത്രം അ​​​​റി​​​​ഞ്ഞാ​​​​ൽ അ​​​​വ​​​​ർ​​​​ക്ക് മ​​​​തി​​​​യാ​​​​കി​​​​ല്ല.

അ​​​​രി​​​​കി​​​​ൽ വ​​​​ന്നി​​​​രു​​​​ന്ന് ഓ​​​​രോ പ​​​​ദ​​​​വും എ​​​​ങ്ങ​​​​നെ ഉ​​​​ച്ചരി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് നോ​​​​ക്കും. അ​​​​ങ്ങ​​​​നെ ഭാ​​​​ഷ​​​​യെ അ​​​​റി​​​​ഞ്ഞ്, ഭാ​​​​വ​​​​മ​​​​റി​​​​ഞ്ഞാ​​​​ണ് അ​​​​വ​​​​ർ ഓ​​​​രോ ഗാ​​​​ന​​​​വും പാ​​​​ടി​​​​യ​​​​ത് .
താ​​​​രാ​​​​ട്ടു​​​​പാ​​​​ട്ട് പാ​​​​ടാ​​​​ൻ ജാ​​​​ന​​​​കി​​​​ക്ക് പ്ര​​​​ത്യേ​​​​ക വൈ​​​​ഭ​​​​വം ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മ​​​​ല​​​​ർ​​​​കൊ​​​​ടി​​​​പോ​​​​ല, ഉ​​​​ണ്ണി ആ​​​​രാ​​​​രി​​​​രോ തു​​​​ട​​​​ങ്ങി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​യി​​​​ൽ ചി​​​​ല​​​​ത് മാ​​​​ത്രം. 2005ൽ ​​​​എ​​​​ത്തി​​​​യ ചാ​​​​ന്തു​​​​പൊ​​​​ട്ടി​​​​ലെ ആ​​​​ഴ​​​​ക്ക​​​​ട​​​​ലി​​​​ന്‍റെ ... എ​​​​ന്ന ഗാ​​​​ന​​​​വും മാ​​​​തൃ​​​​ത്വത്തി​​​​ന്‍റെ സ്വ​​​​ര​​​​ഭം​​​​ഗി​​​​യാ​​​​യി. ഭ​​​​ക്തി​​​​ഗാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മ​​​​ല്ല.

ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ സു​​​​ഖം പ​​​​ക​​​​രാ​​​​ൻ സ്നേ​​​​ഹ ദീ​​​​പ​​​​മേ മി​​​​ഴി​​​​തു​​​​റ​​​​ക്കൂ എ​​​​ന്ന ഗാ​​​​നം ശ്രോ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ന​​​​ല്കു​​​​ന്ന​​​​ത് ഭ​​​​ക്തി​​യു​​​​ടെ​​​​യും ആ​​​​ർ​​​​ദ്ര​​​​ത​​​​യു​​​​ടെ​​​​യും സ്പ​​​​ർ​​​​ശ​​​​മാ​​​​ണ്. കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സ്വ​​​​ര​​​​ത്തി​​​​ൽ പാ​​​​ടാ​​​​നു​​​​ള്ള ജാ​​​​ന​​​​കി​​​​യു​​​​ടെ വൈ​​​​ഭ​​​​വം ആ​​​​രെയും വി​​​​സ്മ​​​​യി​​​​പ്പി​​​​ക്കും. കൊ​​​​ക്കാ വ​​​​ണ്ടി കോ​​​​നാനി​​​​റച്ചി എ​​​​ന്ന കു​​​​ട്ടി​​​​യു​​​​ടെ സ്വ​​​​ര​​​​ത്തി​​​​ലു​​​​ള്ള ഗാ​​​​നം ഏ​​​​റെ ഹി​​​​റ്റാ​​​​യി​​​​രു​​​​ന്നു. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ക​​​ത്തിനി​​​ന്ന അ​​​തേ​​​സ​​​മ​​​യം ത​​​ന്നെ ത​​​മി​​​ഴി​​​ലും തെ​​​ലു​​​ങ്കി​​​ലും ക​​​ന്ന​​​ട​​​ത്തി​​​ലു​​​മെ​​​ല്ലാം ജാ​​​ന​​​കി അ​​​ജ​​​യ്യ​​​യാ​​​യി നി​​​ല​​​കൊ​​​ണ്ടു. എ​​​സ്.​​​പി. ബി​​​ക്കൊപ്പം ആലപിച്ച മ​​​ല​​​രേ മൗ​​​ന​​​മോ എ​​​ന്ന ഗാ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ ത​​​രം​​​ഗം ഇ​​​നി​​​യും അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ല.

പി​​​ന്ന​​​ണി​​​ഗാ​​​ന​​​രം​​​ഗ​​​ത്ത് ജാ​​​ന​​​കി​​​യക്ക് സ​​​ർ​​​വ​​​പി​​​ന്തു​​​ണ​​​യും ന​​​ൽകി​​​യ​​​ത് ഭ​​​ർ​​​ത്താ​​​വ് രാ​​​മ​​​പ്ര​​​സാ​​​ദാ​​​യി​​​രു​​​ന്നു. ഭ​​​ർ‌​​​ത്താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തോ​​​ടെ അ​​​വ​​​ർ ആ​​​ത്മീ​​​യ​​​തി​​​ലേക്ക് ചു​​​വ​​​ടുവ​​​ച്ചു.

പ​​​ഴ​​​യ​​​തു​​​പോ​​​ലെ സി​​​നി​​​മാ​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​ല്ല. എ​​​ങ്കി​​​ലും ഇ​​​ട​​​യ്ക്കി​​​ടെ അ​​​വ​​​ർ സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. മ​​​ക​​​ന്‍റെ അ​​​ടു​​​ത്തി​​​ടെയുണ്ടായ പെ​​​ട്ടെ​​​ന്നു​​​ള്ള മ​​​ര​​​ണം അ​​​വ​​​രെ കൂ​​​ടു​​​ത​​​ൽ ത​​​ള​​​ർ​​​ത്തി. എ​​​ങ്കി​​​ലും ആ ​​​മു​​​ഖ​​​ത്തെ ചി​​​രി മാ​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഒ​​​ടു​​​വി​​​ൽ ആ ​​​ഗാ​​​ന​​​ച​​​ന്ദ്രി​​​ക സ്വ​​​ർ​​​ണ​​​മു​​​കി​​​ലി​​​ൽ അ​​​ലി​​​യു​​​ക​​​യാ​​​ണ്. പ​​​ക്ഷേ ഗാ​​​ന​​​പ്രേ​​​മി​​​ക​​​ളു​​​ടെ കാ​​​തു​​​ക​​​ളി​​​ൽ ആ ​​​മ​​​ഹാ​​​പ്ര​​​തി​​​ഭ​​​യു​​​ടെ സ്വ​​​രം എ​​​ക്കാ​​​ല​​​വും മു​​​ഴ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കും...

Leader Page

ചി​ന്ന​ക്ക​ണ്ണ​ൻ അ​ഴൈ​ക്കി​റാ​ൻ...

കൊ​​​ച്ചുകൃ​​​ഷ്ണ​​​ൻ വി​​​ളി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ​​​ർ​​​ഥം. കൃ​​​ഷ്ണ​​​ഭ​​​ക്ത​​​യാ​​​യി​​​രു​​​ന്നു ജാ​​​ന​​​കി​​​യ​​​മ്മ. ജാ​​​ന​​​കി​​​യ​​​മ്മ വേ​​​ദി​​​യി​​​ൽ പാ​​​ടു​​​ന്പോ​​​ൾ ക​​​ണ്ടി​​​ട്ടു​​​ണ്ടാ​​​കും കൈ​​​പ്പ​​​ത്തി​​​യി​​​ലൊ​​​തു​​​ങ്ങാ​​​ൻ​​​മാ​​​ത്രം വ​​​ലുപ്പ​​​മു​​​ള്ള ചെ​​​റി​​​യ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​റി​​​ൽ കൊ​​​ച്ചു​​​കൃ​​​ഷ്ണ​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ. മ​​​ക​​​ന്‍റെ പേ​​​ര് മു​​​ര​​​ളീ​​​കൃ​​​ഷ്ണ. വി​​​ട​​​പ​​​റ​​​ഞ്ഞി​​​ട്ടു മാ​​​സ​​​ങ്ങ​​​ളെ ആ​​​യി​​​ട്ടു​​​ള്ളൂ. മ​​​ക​​​നു പി​​​ന്നാ​​​ലെ ഇ​​​പ്പോ​​​ൾ അ​​​മ്മ​​​യും.

"വെ​​​ർ​​​സ​​​റ്റാ​​​ലി​​​റ്റി’ എ​​​ന്നൊ​​​രു വാ​​​ക്കു​​​ണ്ട​​​ല്ലോ ഇം​​​ഗ്ലീ​​​ഷി​​​ൽ. "ബ​​​ഹു​​​മു​​​ഖ​​​മാ​​​യ’ എ​​​ന്നാ​​​ണ് കൃ​​​ത്യ​​​മാ​​​യ അ​​​ർ​​​ഥം. കേ​​​വ​​​ലം ഒ​​​ന്നു​​​മാ​​​ത്ര​​​മ​​​ല്ല പ​​​ല​​​തും ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന, പ​​​രി​​​മി​​​ത​​​വി​​​ഭ​​​വ​​​ന​​​ല്ല അ​​​പ​​​രി​​​മി​​​ത ക​​​ഴി​​​വു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ വ്യ​​​ക്തി എ​​​ന്നൊ​​​ക്കെ​​​യാ​​​ണ് അ​​​ർ​​​ഥം. അ​​​ദ്ഭു​​​ത​​​ജ​​ന്മം എ​​​ന്നൊ​​​ക്കെ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​മെ​​​ങ്കി​​​ലും ക​​​ല​​​യി​​​ൽ അ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കു ര​​​ണ്ടാം​​​സ്ഥാ​​​ന​​​മേ ല​​​ഭി​​​ക്കൂ എ​​​ന്നു​​​ള്ള​​​താ​​​ണ് സ​​​ത്യം. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി. ജാ​​​ന​​​കി​​​യ​​​മ്മ​​​യെ ത​​​ന്നെ​​​യെ​​​ടു​​​ക്കാം.

പ​​​ദ്മി​​​നി, രാ​​​ഗി​​​ണി മു​​​ത​​​ൽ ഷീ​​​ല, ശാ​​​ര​​​ദ, സീ​​​മ, ശോ​​​ഭ​​​ന​​​യും വ​​​രെ​​​യു​​​ള്ള നാ​​​യി​​​ക​​​മാ​​​ർ​​​ക്ക് ജാ​​​ന​​​കി​​​യ​​​മ്മ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. ബേ​​​ബി ശാ​​​ലി​​​നി​​​യു​​​ടെ ശ​​​ബ്ദ​​​ത്തി​​​ലും പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. 1962ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ "കൊ​​​ഞ്ചും സി​​​ല​​​ങ്കൈ’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ഗാ​​​നം "ശി​​​ങ്കാ​​​ര​​​വേ​​​ല​​​നെ ദേ​​​വ’ എ​​​ന്ന ഗാ​​​നം അ​​​വ​​​ർ ആ​​​ല​​​പി​​​ച്ച​​​ത് നാ​​​ഗ​​​സ്വ​​​ര​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ്. അ​​​താ​​​യ​​​ത് നാ​​​ഗ​​​സ്വ​​​ര​​​ത്തി​​​ന്‍റെ ശ്രു​​​തി​​​യി​​​ൽ. ഇ​​​നി പു​​​രു​​​ഷ​​​ശ​​​ബ്ദ​​​ത്തി​​​ൽ പാ​​​ട​​​ണോ, ജാ​​​ന​​​കി​​​യ​​​മ്മ​​​പാ​​​ടും. മ​​​റ്റൊ​​​രു ഇ​​​തി​​​ഹാ​​​സ ഗാ​​​യി​​​ക പി. ​​​സു​​​ശീ​​​ലാ​​​മ്മ​​​യ്ക്കൊ​​​പ്പം പു​​​രു​​​ഷ​​​ശ​​​ബ്ദ​​​ത്തി​​​ൽ ഡ്യു​​​യ​​​റ്റ് പാ​​​ടു​​​ന്ന​​​ത് കാ​​​ണാം. അം​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യു​​​ള്ള ജാ​​​ന​​​കി​​​യ​​​മ്മ പ​​​ല​​​പ്പോ​​​ഴും ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​യി മാ​​​റി. അ​​​താ​​​ണ് പ​​​റ​​​ഞ്ഞ​​​ത്, ’വെ​​​ർ​​​സ​​​റ്റാ​​​ലി​​​റ്റി’ എ​​​ന്ന​​​തു വെ​​​റും വി​​​ശേ​​​ഷ​​​ണ​​​മാ​​​കു​​​ന്നു.

പി. ​​​സു​​​ശീ​​​ല, എ​​​സ്. ജാ​​​ന​​​കി. മ​​​ല​​​യാ​​​ള​​​ത്തി​​​ലും ത​​​മി​​​ഴി​​​ലും സ്ത്രീ​​​ശ​​​ബ്ദ​​​ത്തി​​​ന്‍റെ ര​​​ണ്ടു പ​​​ര്യാ​​​യ​​​ങ്ങ​​​ൾ. സ്വ​​​ര​​​നി​​​യ​​​ന്ത്ര​​​ണ​​​വും ഭാ​​​വ​​​സ​​​ന്പ​​​ന്ന​​​ത​​​യും കൊണ്ട് പി. ​​​സു​​​ശീ​​​ല പ്ര​​​ഥ​​​മ​​​ഗ​​​ണ​​​നീ​​​യ​​​യാ​​​യി. സു​​​ശീ​​​ലാ​​​മ്മ​​​യെ​​​ക്കാ​​​ൾ "വെ​​​ർ​​​സ​​​റ്റാ​​​ലി​​​റ്റി’ ഉ​​​ണ്ടാ​​​യി​​​ട്ടും എ​​​സ്. ജാ​​​ന​​​കി ര​​​ണ്ടാ​​​മ​​​താ​​​യി. അ​​​താ​​​ണ് സ​​​ത്യം. ഏ​​​തൊ​​​രു ശ്രോ​​​താ​​​വി​​​നെ സം​​​ബ​​​ന്ധി​​​ച്ചും ആ​​​ദ്യം ഇ​​​ഷ്ട​​​പ്പെ​​​ടു​​​ക ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ ആ​​​ലാ​​​പ​​​ന​​​മാ​​​കും.

ഒ​​​രു​​​ഘ​​​ട്ടം ക​​​ഴി​​​യു​​​ന്പോ​​​ൾ പ​​​ല​​​രും സു​​​ശീ​​​ലാ​​​മ്മ​​​യി​​​ലേ​​​ക്കു ചു​​​വ​​​ടു​​​മാ​​​റും. ത​​​മി​​​ഴി​​​ലാ​​​യാ​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യാ​​​ലും അ​​​തു​​​ത​​​ന്നെ പ​​​തി​​​വ്. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചും. എ​​​ത്ര​​​യാ​​​ലോ​​​ചി​​​ച്ചാ​​​ലും പി​​​ടി​​​കി​​​ട്ടാ​​​ത്ത ഒ​​​രു ര​​​ഹ​​​സ്യം. ഉ​​​ത്ത​​​ര​​​മു​​​ണ്ട്, ക​​​ല​​​യു​​​ടെ ത​​​ത്വ​​​മാ​​​ണ​​​ത്. ബ​​​ഹു​​​മു​​​ഖ പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് ജ​​ന്മ​​​സി​​​ദ്ധ​​​മാ​​​ണ്. അ​​​വ​​​ർ ഒ​​​രു പു​​​ഴ​​​പോ​​​ലെ ഒ​​​ഴു​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കും. നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​വ​​​രെ അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു ത്തും. എ​​​ന്നാ​​​ലോ നി​​​യ​​​മം പാ​​​ലി​​​ച്ചു, ചി​​​ട്ട​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു, ക്ര​​​മ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​രു അ​​​ണ​​​ക്കെ​​​ട്ട് കൂ​​​ടു​​​ത​​​ൽ മൂ​​​ല്യ​​​വ​​​ത്താ​​​കും. അ​​​വ​​​രെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​പാ​​​ലി​​​ക്കും, ഭ​​​യ​​​ക്കും. മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി, യേ​​​ശു​​​ദാ​​​സ്, പി. ​​​സു​​​ശീ​​​ല എ​​​ന്നി​​​വ​​​രൊ​​​ക്കെ ആ ​​​ഗ​​​ണ​​​ത്തി​​​ൽ​​​പെ​​​ടും. ജാ​​​ന​​​കി, കി​​​ഷോ​​​ർ​​​കു​​​മാ​​​ർ, ജ​​​യ​​​ച​​​ന്ദ്ര​​​ൻ, ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​രൊ​​​ക്കെ പു​​​ഴ​​​യാ​​​കും വേ​​​ലി​​​യേ​​​റ്റ​​​വും ഇ​​​റ​​​ക്ക​​​വു​​​മു​​​ള്ള സ​​​മു​​​ദ്ര​​​മാ​​​കും, പ്ര​​​വാ​​​ച​​​ക​​ന്മാ​​​രെ​​​പ്പോ​​​ലും വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന പ്ര​​​വ​​​ച​​​നാ​​​തീ​​​ത​​​രാ​​​കും.

ഡാ​​​ൻ​​​സ് അ​​​വി​​​ടെ നി​​​ൽ​​​ക്ക​​​ട്ടെ, അ​​​ല​​​റി​​​പ്പൊ​​​ളി​​​ക്കു​​​ന്ന ഇ​​​ന്ന​​​ത്തെ പാ​​​ട്ടു​​​ശൈ​​​ലി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ക​​​രോ​​​ട്, എ​​​സ്. ജാ​​​ന​​​കി ഒ​​​ന്ന് മ​​​ര്യാ​​​ദ​​​യ്ക്ക് വാ​​​യ​​​തു​​​റ​​​ന്നു പാ​​​ടു​​​ന്ന​​​ത് ക​​​ണ്ടി​​​ട്ടു​​​ണ്ടോ വ​​​ലി​​​യ പൊ​​​ട്ടു​​​ക​​​ൾ, കൈ​​​യി​​​റ​​​ക്കം കു​​​റ​​​ഞ്ഞ ബ്ലൗ​​​സ്, ഇ​​​ടു​​​പ്പി​​​ൽ​​​കു​​​ത്തി​​​യ സാ​​​രി​​​യു​​​ടെ ത​​​ല, കൈ​​​യി​​​ൽ ചെ​​​റി​​​യൊ​​​രു പു​​​സ്ത​​​കം.

ഈ ​​​രൂ​​​പ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​ശ​​​ബ്ദം വ​​​രു​​​ന്ന​​​തെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കാ​​​ൻ​​​ത​​​ന്നെ സ​​​മ​​​യ​​​മെ​​​ടു​​​ക്കും. മ​​​ല​​​യാ​​​ളം​​​ത​​​ന്നെ അ​​​ധി​​​കം വ​​​ശ​​​മി​​​ല്ലാ​​​ത്ത ഈ ​​​ഗാ​​​യി​​​ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ത​​​ളി​​​രി​​​ട്ട കി​​​നാ​​​ക്ക​​​ളും, താ​​​നേ തി​​​രി​​​ഞ്ഞും മ​​​റി​​​ഞ്ഞും, സ്വ​​​ർ​​​ണ​​​മു​​​കി​​​ലേ, ഓ​​​ല​​​ത്തു​​​ന്പ​​​ത്തി​​​രു​​​ന്നൂ​​​യ​​​ലാ​​​ടും, ഇ​​​പ്പോ​​​ൾ വീ​​​ണ്ടും ഹി​​​റ്റാ​​​യ കി​​​ളിയേ കി​​​ളി​​​യേ എ​​​ന്ന ഗാ​​​ന​​​മൊ​​​ക്കെ രൂ​​​പം പ്രാ​​​പി​​​ച്ച​​​തെ​​​ന്നു ആ​​​ലോ​​​ചി​​​ക്കു​​​ന്പോ​​​ൾ ആ ​​​ഗാ​​​യി​​​ക​​​യെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​ൻ എ​​​ന്തു വ​​​ർ​​​ണ​​​ന മ​​​തി​​​യാ​​​കും ! ഇ​​​സൈ​​​ജ്ഞാ​​​നി ഇ​​​ള​​​യ​​​രാ​​​ജ ആ​​​ദ്യ​​​മാ​​​യി സം​​​ഗീ​​​തം​​​പ​​​ക​​​ർ​​​ന്ന "അ​​​ന്ന​​​ക്കി​​​ളി’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ "അ​​​ന്ന​​​ക്കി​​​ളി ഉ​​​ന്നൈ തേ​​​ടു​​​തെ’ എ​​​ന്ന ഗാ​​​നം ആ​​​ല​​​പി​​​ച്ചു രാ​​​ജ​​​യ്ക്കു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​രു സ്ഥാ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത് ജാ​​​ന​​​കി​​​യ​​​മ്മ​​​യാ​​​ണ്.

വി​​​ദ്യാ​​​സാ​​​ഗ​​​ർ എ​​​ന്ന സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ത​​​മി​​​ഴി​​​ൽ ഇ​​​പ്പോ​​​ളും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്​​​ "മ​​​ല​​​രേ മൗ​​​ന​​​മാ'എ​​​ന്ന ഗാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്. ആ ​​​ഗാ​​​നം പാ​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം അ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ റെ​​​ക്കോ​​​ർ​​​ഡിം​​​ഗി​​​നു ത​​​യാ​​​റാ​​​യ​​​ത് ജാ​​​ന​​​കി​​​യ​​​മ്മ ആ​​​ല​​​പി​​​ച്ച ഭാ​​​ഗം കേ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ്.

മ​​​ല​​​യാ​​​ള​​​ത്തി​​​ലോ ദ​​​ക്ഷി​​​ണാ​​​മൂ​​​ർ​​​ത്തി, ബാ​​​ബു​​​രാ​​​ജ്, ജോ​​​ണ്‍​സ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ ശ​​​ബ്ദ​​​ത്തെ ഏ​​​റ്റ​​​വും ന​​​ന്നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ന്ന​​​ത്തെ ഒ​​​ന്നാം​​​ സ്ഥാ​​​ന​​​ക്കാ​​​ര​​​ൻ ദേ​​​വ​​​രാ​​​ജ​​​ൻ വേ​​​ണ്ട പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യി​​​ല്ല എ​​​ന്ന​​​തും സ​​​ത്യം.

എ​​​ന്താ​​​യാ​​​ലും ത​​​ന്‍റെ സി​​​ദ്ധി​​​ക​​​ൾ മാ​​​റ്റ​​​രേ​​​ക്കാ​​​ളും ജാ​​​ന​​​കി​​​യ​​​മ്മ​​​യ്ക്കു അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു എ​​​ന്ന​​​താ​​​ണ് സ​​​ത്യം. അ​​​തു​​​കൊ​​​ണ്ടാ​​​ണ​​​ല്ലോ 2013ൽ ​​​പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ ന​​​ൽ​​​കാ​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ, കേ​​​വ​​​ലം പ​​​ദ്മ​​​ഭൂ​​​ഷ​​​ണ​​​ല്ല, ഭാ​​​ര​​​ത​​​ര​​​ത്ന​​​മാ​​​ണ് ത​​​നി​​​ക്കു ത​​​രേ​​​ണ്ട​​​തെ​​​ന്നു പ​​​റ​​​ഞ്ഞ് എ​​​സ്. ജാ​​​ന​​​കി നി​​​ഷേ​​​ധി​​​ച്ച​​​ത്.

Leader Page

മായില്ല, മധുമാസ സുന്ദര ചന്ദ്രലേഖ...

മ​ധു​മാ​സ​സു​ന്ദ​ര​ച​ന്ദ്ര​ലേ​ഖ​യാ​യും ക​ത്തു​ന്ന അ​നു​രാ​ഗ​മാ​യും മ​ല​ര്‍ക്കൊ​ടി​യാ​യും മാ​ന​ത്ത ശി​ങ്കാ​ര​ത്തോ​പ്പാ​യും കു​ങ്കു​മ​ത്ത​രി​ക​ളാ​യി മ​റ​യു​ന്ന വി​ഷാ​ദ​മാ​യും നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന മൗ​ന​മാ​യും... ജാ​ന​കി​യ​മ്മ​യു​ടെ ഭാ​വ​സാ​ന്ദ്ര​മാ​യ ശ​ബ്ദ​മി​ല്ലാ​തെ മ​ല​യാ​ളി​യു​ടെ ഒ​രു ദി​ന​വും പൂ​ര്‍ണ​മാ​കി​ല്ല.

കു​ഞ്ഞു​ങ്ങ​ളു​ടെ നി​ഷ്‌​ക​ള​ങ്ക​ത മു​ത​ല്‍ പ്ര​ണ​യി​നി​യു​ടെ ആ​കു​ല​ത​ക​ളും വി​ര​ഹി​ണി​യു​ടെ ക​ണ്ണീ​രും വ​രെ ആ ​ശ​ബ്ദ​ത്തി​ല്‍ ഒ​രേ​സ​മ​യം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. സ്വ​ര​ജാ​ന​കീ​പ്ര​പ​ഞ്ച​ത്തി​ല്‍ മ​ന്ന​വ​ന്‍റെ​യും യാ​ച​ക​ന്‍റെ​യും മ​നം ഒ​രു​പോ​ലെ നി​റ​ഞ്ഞു. ആ ​ഗാ​ന​കോ​കി​ലം ന​മു​ക്കാ​യി അ​വ​ശേ​ഷി​പ്പി​ച്ച​ത്, ആ​ത്മാ​വി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അം​ശ​മാ​ണ്.

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​സം​ഗീ​തം ഏ​തെ​ങ്കി​ലു​മൊ​രു ശ​ബ്ദം കേ​ന്ദ്രീ​ക​രി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ്വ​ര​ഭൂ​പ​ട​ത്തി​ല്‍ ഒ​രു പേ​രു​കാ​രി മാ​ത്ര​മാ​ണു​ണ്ടാ​കു​ക, അ​ത് എ​സ്. ജാ​ന​കി മാ​ത്ര​മാ​ണ്! ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ല്‍ ജ​നി​ച്ച ഒ​രു പെ​ണ്‍കു​ട്ടി ത​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ സ്വ​ര​വൈ​വി​ധ്യംകൊ​ണ്ട് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം ഭാ​ഷ​ക​ളു​ടെ ഹൃ​ദ​യ​താ​ള​മാ​യി മാ​റി​യ ച​രി​ത്രം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​ലാ​പ​നയാ​ത്ര​യാ​ണ്. ഭാ​വ​തീ​വ്ര​ത കൊ​ണ്ടും അ​നാ​യാ​സ​മാ​യ ഭാ​വ​പ്പ​ക​ര്‍ച്ച​ക​ള്‍കൊ​ണ്ടും സം​ഗീ​ത​പ്ര​പ​ഞ്ച​ത്തി​ല്‍ ജാ​ന​കി​യ​മ്മ തീ​ര്‍ത്ത ഗ​ഗ​ന​മാ​ന്ത്രി​ക​ത​യ്ക്ക് അ​തി​രു​ക​ള്‍ വ​ര​യ്ക്കാ​ന്‍ ആ​ര്‍ക്കും ക​ഴി​ഞ്ഞി​ല്ല, ഇ​നി ആ​ര്‍ക്കും ക​ഴി​യു​മെ​ന്നും തോ​ന്നു​ന്നി​ല്ല!

സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍ പോ​ലും ബ​ഹു​മാ​നി​ച്ചി​രു​ന്ന ജാ​ന​കി​യ​മ്മ​യെ, സ​മ​കാ​ലി​ക​രി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്. ഒ​രു ഭാ​ഷ​യി​ല്‍നി​ന്നു മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്കു മാ​റു​മ്പോ​ള്‍ കേ​വ​ലം ഉ​ച്ചാ​ര​ണ​ശു​ദ്ധി മാ​ത്ര​മ​ല്ല, ആ ​ഭാ​ഷ​യു​ടെ ആ​ത്മാ​വുകൂ​ടി ത​ന്‍റെ ശ​ബ്ദ​ത്തി​ലേ​ക്ക് ആ​വാ​ഹി​ക്കാ​ന്‍ ജാ​ന​കി​യ​മ്മ​യ്ക്ക് ക​ഴി​ഞ്ഞു എ​ന്ന​താ​ണ്.

അ​ന്യ​ഭാ​ഷ ഗാ​യി​ക​മാ​ര്‍ മ​ല​യാ​ള​ത്തി​ല്‍ ഹി​റ്റു​ക​ള്‍ തീ​ര്‍ത്തെ​ങ്കി​ലും വ​രി​ക​ള്‍ക്കി​ട​യി​ല്‍ ക​ല്ലു​ക​ടി​യും മ​ല​യാ​ളി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. നാ​ഥാ നീ ​വ​രും, തേ​നും വ​യ​മ്പും, താ​മ​ര​ക്കു​മ്പി​ള​ല​ല്ലോ മ​മ​ഹൃ​ദ​യം, മ​ല​ര്‍ക്കൊ​ടി​പോ​ലെ, സ​ന്ധ്യേ ക​ണ്ണീ​രി​തെ​ന്തേ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ പാ​ടി​യ​ത് തെ​ലു​ങ്കു​ദേ​ശം വ​ള​ര്‍ത്തി​യ പെ​ണ്‍കു​ട്ടി​യാ​ണെ​ന്ന് ഒ​രു​കാ​ല​ത്ത് ആ​രും വി​ശ്വ​സി​ക്കു​ക​പോ​ലു​മു​ണ്ടാ​യി​ല്ല.

ബാ​ബു​രാ​ജ്, ദേ​വ​രാ​ജ​ന്‍, എം.​കെ. അ​ര്‍ജു​ന​ന്‍, സ​ലീൽ ചൗ​ധ​രി, ഇ​ള​യ​രാ​ജ തു​ട​ങ്ങി​യ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യ്ക്ക് എ​ന്നും അ​ര്‍ഹ​മാ​യ​ത് ജാ​ന​കി​യ​മ്മ ആ​യി​രു​ന്നു. ജാ​ന​കി​യ​മ്മ​യ്ക്ക് അ​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം മ​റ്റൊ​രു ഗാ​യി​ക​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന കാ​ലം​പോ​ലു​മു​ണ്ടാ​യി​രു​ന്നു. താ​ന്‍ ചി​ട്ട​പ്പെ​ടു​ത്തി​യ "മാ​ത​ള​പ്പൂ​പോ​ലൊ​രു മാ​ന​സം ഞാ​ന്‍ ക​ണ്ടു...’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഈ​ണ​ത്തി​ന് ഒ​എ​ന്‍വി​യു​ടെ വ​രി​ക​ളെ​ത്തി​യ​പ്പോ​ള്‍, ഇ​ന്നു നാം ​കേ​ള്‍ക്കു​ന്ന രീ​തി​യി​ല്‍ ആ ​ഗാ​നം പാ​ടി​യ​ത് ജാ​ന​കി​യ​മ്മ​യാ​യി​രു​ന്നു. പാ​ടി മു​ഴു​മി​പ്പി​ച്ച​പ്പോ​ള്‍ സ​ലീ​ല്‍ ചൗ​ധ​രി​പോ​ലും അ​വ​രെ അ​ഭി​ന​ന്ദി​ച്ച​ത് മ​ദി​രാ​ശി​പ്പ​ട്ട​ണ​ത്തി​ന് ഇ​ന്നും നി​ത്യ​വി​സ്മ​യ​മാ​യ ഓ​ര്‍മ!

തെ​ലു​ങ്ക് മാ​തൃ​ഭാ​ഷ​യാ​യ ജാ​ന​കി ക​ന്ന​ഡ​യി​ല്‍ പാ​ടു​മ്പോ​ള്‍ അ​വി​ട​ത്തു​കാ​ര്‍ക്ക് അ​വ​ള്‍ ത​ങ്ങ​ളു​ടെ സ്വ​ന്തം മ​ക​ളാ​യി​രു​ന്നു. "യു​ഗ യു​ഗാ​ദി ക​ളെ​ദ​രൂ’ പോ​ലു​ള്ള ഗാ​ന​ങ്ങ​ള്‍ ക​ന്ന​ഡ സം​ഗീ​ത​ത്തി​ന്‍റെ ഐ​ക്ക​ണു​ക​ളാ​യി മാ​റി. ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത സാ​മ്രാ​ജ്യ​ത്തി​ല്‍ ജാ​ന​കി​യ​മ്മ പാ​ടി​യ പാ​ട്ടു​ക​ള്‍ ത​മി​ഴ​ക​ത്തി​നു വൈ​കാ​രി​ക​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഭാ​ഷാ​വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ, സം​ഗീ​ത​ത്തി​ന്‍റെ സാ​ര്‍വ​ലൗ​കി​ക​മാ​യ ഭാ​ഷ​യി​ലൂ​ടെ അ​വ​ര്‍ ഭാ​ര​ത​മ​ണ്ണി​ലെ സം​ഗീ​താ​സ്വാ​ദ​ക​രെ ഒ​രു​നൂ​ലി​ല്‍ കോ​ര്‍ത്തു​നി​ര്‍ത്തി. അ​ത് ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു ഗാ​യി​ക​യ്ക്കും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.
സം​ഗീ​ത​നി​രൂ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ജാ​ന​കി​യ​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത, ആ ​ശ​ബ്ദ​ത്തി​ന്‍റെ വ​ഴ​ക്ക​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ ജാ​ന​കി​യ​മ്മ പാ​ടി​യ താ​രാ​ട്ടു​പാ​ട്ടു​ക​ള്‍ കേ​ള്‍ക്കാ​ത്ത കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല ഒ​രു കാ​ല​ത്ത്. കാ​മു​കി​യു​ടെ മ​നം മ​യ​ക്കു​ന്ന പ്ര​ണ​യ​ഭാ​വ​വും (അ​ക​ലെ​യ​ക​ലെ നീ​ലാ​കാ​ശം), വി​ര​ഹ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും (നാ​ഥാ നീ ​വ​രും കാ​ലൊ​ച്ച കേ​ള്‍ക്കു​വാ​ന്‍) ജാ​ന​കി​യ​മ്മ പാ​ടു​മ്പോ​ള്‍ അ​ത് ആ​സ്വാ​ദ​ക​ന്‍റെ ഉ​ള്ളു​ല​ച്ചു.

പ്രാ​യ​ഭേ​ദ​മ​ന്യേ ശ​ബ്ദം മാ​റാ​നു​ള്ള ജാ​ന​കി​യ​മ്മ​യു​ടെ ക​ഴി​വ് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. "ഓ​ള​ങ്ങ​ള്‍’ എ​ന്ന ചി​ത്ര​ത്തി​ലെ "തു​മ്പി വാ’ ​എ​ന്ന ഗാ​ന​ത്തി​ല്‍ ഒ​രു കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ല്‍ തു​ട​ങ്ങി, ഒ​ടു​വി​ല്‍ ഒ​രു മു​തി​ര്‍ന്ന ഗാ​യി​ക​യു​ടെ ഭാ​വ​ത്തി​ലേ​ക്ക് മാ​റു​ന്ന ജാ​ന​കീ​സ്പ​ര്‍ശം ഇ​ന്ത്യ​ന്‍ സം​ഗീ​ത​ത്തി​ലെ ത​ന്നെ അ​ത്യ​പൂ​ര്‍വ​മാ​യ പ​രീ​ക്ഷ​ണ​മാ​ണ്.

ആ​ണ്‍കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ലും പാ​ടി ജാ​ന​കി​യ​മ്മ വി​സ്മ​യി​ച്ചു എ​ന്ന​തും ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി. ബാ​ബു​രാ​ജി​ന്‍റെ ഹാ​ര്‍മോ​ണി​യ​ത്തി​ല്‍ വി​രി​ഞ്ഞ ഗ​സ​ല്‍ സ്പ​ര്‍ശ​മു​ള്ള ഈ​ണ​ങ്ങ​ള്‍ക്ക് ജാ​ന​കി​യ​മ്മ​യു​ടെ ശ​ബ്ദം പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു ഭാ​ഷ ന​ല്‍കി. പി​ന്നീ​ട് ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍, എം.​കെ. അ​ര്‍ജു​ന​ന്‍, ശ്യാം, ​ജോ​ണ്‍സ​ണ്‍ മാ​സ്റ്റ​ര്‍, ഇ​ള​യ​രാ​ജ എ​ന്നി​വ​രു​ടെ​യെ​ല്ലാം ഈ​ണ​ങ്ങ​ള്‍ക്ക് ജീ​വ​ന്‍ പ​ക​രാ​ന്‍ ജാ​ന​കി​യ​മ്മ​യ്ക്കു ക​ഴി​ഞ്ഞു. പി. ​ജ​യ​ച​ന്ദ്ര​ന്‍, കെ.​ജെ. യേ​ശു​ദാ​സ്, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം എ​ന്നി​വ​ര്‍ക്കൊ​പ്പം അ​വ​ര്‍ പാ​ടി​യ യു​ഗ്മ​ഗാ​ന​ങ്ങ​ള്‍ പ്ര​ണ​യി​ക​ളു​ടെ വ​സ​ന്തോ​ത്സ​മാ​ണ്.

ഭൗ​തി​ക​മാ​യി ജാ​ന​കി​യ​മ്മ വി​ട​പ​റ​യു​മ്പോ​ഴും, ആ ​സം​ഗീ​തം ഒ​രാ​ളു​ടെ മ​ന​സി​ല്‍നി​ന്നു​പോ​ലും മാ​യി​ല്ല. വ​രും​ത​ല​മു​റ​ക​ള്‍ക്കും ആ​ലാ​പ​ന വ്യ​ത്യ​സ്ത​ത​യും ആ​ഴ​വു​മ​റി​യാ​ന്‍ ആ ​വാ​ന​മ്പാ​ടി​യു​ടെ സ്വ​ര​പ്ര​പ​ഞ്ച​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രേ​ണ്ടി വ​രും. ആ ​ശ​ബ്ദം അ​ന​ശ്വ​ര​മാ​ണ്..!

Leader Page

അനശ്വര സ്വരം നിശബ്ദമായി

കാ​​ല​​ത്തെ അ​​തി​​ജീ​​വി​​ച്ച സ്വ​​രം നി​​ശ​​ബ്ദ​​മാ​​യി​​രി​​ക്കു​​ന്നു. അ​​നേ​​കം ത​​ല​​മു​​റ​​ക​​ളു​​ടെ ക​​ണ്ണീ​​രി​​നും പു​​ഞ്ചി​​രി​​ക്കു​​മൊ​​പ്പം ഒ​​ഴു​​കി​​യ മാ​​ന്ത്രി​​ക​​സ്വ​​രം - എ​​സ്. ജാ​​ന​​കി​​യെ​​ന്ന വാ​​ന​​ന്പാ​​ടി ഇ​​നി ഓ​​ർ​​മ. ഭാ​​ഷ​​ക​​ളു​​ടെ​​യും അ​​തി​​രു​​ക​​ളു​​ടെ​​യും വേ​​ർ​​തി​​രി​​വു​​ക​​ൾ മ​​റി​​ക​​ട​​ന്ന് സം​​ഗീ​​ത​​ത്തെ വി​​കാ​​ര​​മാ​​ക്കിയ ആ ​​അ​​പൂ​​ർ​​വ ശ​​ബ്ദം ഇ​​നി ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ മാ​​ത്രം.

ശ​​ബ്‌ദ​​ത്തി​​ലെ ശാ​​ലീ​​ന​​ത​​യും ആ​​ലാ​​പ​​ന​​ത്തി​​ലെ മാ​​ധു​​ര്യ​​വു​​മാ​​ണ് അ​​വ​​രെ വേ​​റി​​ട്ടു നി​​ർ​​ത്തി​​യ​​ത്. ന​​ടി​​മാ​​രു​​ടെ അ​​ഭി​​ന​​യ​​ത്തി​​നും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ത്തി​​നും അ​​നു​​സ​​രി​​ച്ച് ശ​​ബ്ദ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ ജാ​​ന​​കി​​യ​​മ്മ​​യ്ക്ക് പ്ര​​ത്യേ​​ക ക​​ഴി​​വു​​ണ്ടാ​​യി​​രു​​ന്നു. ഏതു ഭാഷയിലെയും പാ​​ട്ടു​​ക​​ൾ വ​​ള​​രെ പെ​​ട്ടെ​​ന്ന് പ​​ഠി​​ച്ചി​​രു​​ന്ന അ​​വ​​ർ ഉ​​ച്ചാ​​ര​​ണശു​​ദ്ധി​​ക്ക് പ്രാ​​ധാ​​ന്യ​​വും ന​​ല്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ല​​യാ​​ളി അ​​ല്ലെ​​ന്ന് അ​​വ​​രു​​ടെ പാ​​ട്ടു​​കേ​​ട്ടാ​​ൽ ആ​​ർ​​ക്കും പ​​റ​​യാ​​നു​​മാ​​കി​​ല്ലാ​​യി​​രു​​ന്നു.

വ​​രി​​ക​​ൾ കൃ​​ത്യ​​മാ​​യി മ​​ന​​സി​​ലാ​​ക്കി പ​​ഠി​​ച്ച​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​വ​​ർ പാ​​ടി​​യി​​രു​​ന്ന​​തെ​​ന്ന് സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ർ ത​​ന്നെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ർ പാ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​വ ക്ഷ​​ണ​​നേ​​ര​​ത്തി​​ൽ ഹൃ​​ദി​​സ്ഥ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക ക​​ഴി​​വുത​​ന്നെ അ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നു.

പതിനേഴ് ഭാ​​ഷ​​ക​​ളി​​ലാ​​യി 48,000 ത്തോളം ഗാ​​ന​​ങ്ങ​​ളാ​​ണ് ആ ​​സ്വ​​ര​​മാ​​ധു​​രി​​യി​​ൽനി​​ന്നും ആ​​സ്വാ​​ദ​​ക​​ർ​​ക്കാ​​യി ഒ​​ഴു​​കി​​യ​​ത്. എ​​ല്ലാ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ഭാ​​ഷാ ചി​​ത്ര​​ങ്ങ​​ളി​​ലും പാ​​ടി​​യി​​ട്ടു​​ള്ള ജാ​​ന​​കി ഹി​​ന്ദി, സിം​​ഹ​​ള, ബം​​ഗാ​​ളി, പ​​ഞ്ചാ​​ബി, ഒ​​റി​​യ, ഇം​​ഗ്ലീ​​ഷ്‌, സം​​സ്‌​​കൃ​​തം, കൊ​​ങ്ങി​​ണി, തു​​ളു, സൗ​​രാ​​ഷ്‌​​ട്ര, ബ​​ഡ​​ഗ, ജ​​ർ​​മ​​ൻ ഭാ​​ഷ​​ക​​ളി​​ലും സ്വ​​ര​​സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. 1200ൽ ​​പ​​രം മ​​ല​​യാ​​ള സി​​നി​​മാ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് ജാ​​ന​​കി​​യ​​മ്മ ശ​​ബ്ദം പ​​ക​​ർ​​ന്ന​​ത്.

1957ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ മി​​ന്നു​​ന്ന​​തെ​​ല്ലാം പൊ​​ന്ന​​ല്ല എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഇ​​രു​​ൾ മൂ​​ടു​​ക​​യോ എ​​ൻ വാ​​ഴ്‌​​വി​​ൽ... എ​​ന്ന ഗാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ജാ​​ന​​കി​​യ​​മ്മ മ​​ല​​യാ​​ള​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ടി​​ങ്ങോ​​ട്ട് മ​​ല​​യാ​​ളി അ​​വ​​രു​​ടെ ശ​​ബ്ദ​​ത്തെ നെ​​ഞ്ചേ​​റ്റു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ർ പാ​​ടി​​യ ശോ​​ക​​ഗാ​​ന​​ങ്ങ​​ളും താ​​രാ​​ട്ടു​​പാ​​ട്ടു​​ക​​ളും മ​​ല​​യാ​​ളി മ​​ന​​സി​​ൽ ത​​ളം​​കെ​​ട്ടി നി​​ൽ​​ക്കു​​ന്ന​​വ​​യാ​​ണ്. മൗ​​ന​​മേ..., മ​​ല​​ർ​​കൊ​​ടി പോ​​ലെ..., ഉ​​ണ്ണി ആ​​രാ​​രി​​രോ..., രാ​​കേ​​ന്ദു കി​​ര​​ണ​​ങ്ങ​​ൾ..., ചാ​​ന്തു​​പൊ​​ട്ടി​​ലെ ആ​​ഴ​​ക്ക​​ട​​ലി​​ന്‍റെ അ​​ങ്ങേ​​ക്ക​​ര​​യി​​ലാ​​യ്.... തു​​ട​​ങ്ങി​​യ​​വ അ​​തി​​നു​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മാ​​ത്രം.

മ​​ല​​യാ​​ള​​ത്തി​​ൽ എം.​​എ​​സ്. ബാ​​ബു​​രാ​​ജി​​നു വേ​​ണ്ടി​​യാ​​ണ് കൂ​​ടു​​ത​​ൽ ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ ആ​​ല​​പി​​ച്ച​​ത്. ത​​ളി​​രി​​ട്ട കി​​നാ​​ക്ക​​ൾ​​ത​​ൻ...(​​മൂ​​ടു​​പ​​ടം), അ​​ഞ്ജ​​ന ക​​ണ്ണെ​​ഴു​​തീ...(​​ത​​ച്ചോ​​ളി ഒ​​തേ​​ന​​ൻ), സൂ​​ര്യ​​കാ​​ന്തീ..(​​കാ​​ട്ടു​​പൂ​​വ്), ഒ​​രു കൊ​​ച്ചു സ്വ​​പ്ന​​ത്തി​​ൻ (ത​​റ​​വാ​​ട്ട​​മ്മ), താ​​മ​​ര കു​​മ്പി​​ളി​​ല​​ല്ലോ മ​​മ​​ഹൃ​​ദ​​യം (അ​​ന്വേ​​ഷി​​ച്ചു ക​​ണ്ടെ​​ത്തി​​യി​​ല്ല), താ​​നേ തി​​രി​​ഞ്ഞും മ​​റി​​ഞ്ും...(​​അ​​ന്പ​​ല​​പ്രാ​​വ്) തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​ന്നും നാ​​വി​​ൻ തു​​ന്പി​​ൽ നി​​ൽ​​ക്കു​​ന്ന​​വ ത​​ന്നെ. ഹി​​റ്റു​​ക​​ൾ​​ക്ക് ഇ​​ട​​വേ​​ള ന​​ല്കാ​​തെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ആ​​ലാ​​പ​​നം. ഏ​​തു​​സി​​നി​​മ​​യി​​ൽ പാ​​ടി​​യാ​​ലും ജാ​​ന​​കി​​യ​​മ്മ​​യു​​ടെ ഒ​​രു പാ​​ട്ടെ​​ങ്കി​​ലും കാ​​ലാ​​തീ​​ത​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് സ​​ത്യം.

ഏ​​റ്റു​​മാ​​നൂ​​ര​​ന്പ​​ല​​ത്തി​​ൽ...,മ​​ഞ്ഞ​​ണി​​പ്പൂ​​നി​​ലാ​​വ് (രാ​​ഘ​​വ​​ൻ മാ​​സ്റ്റ​​ർ), മു​​റ്റ​​ത്തെ മു​​ല്ല​​യി​​ൽ... നീ​​യെ​​വി​​ടേ നി​​ൻ നി​​ഴ​​ലെ​​വി​​ടേ..., ഇ​​ല​​ഞ്ഞി​​പ്പൂ​​മ​​ണം (ദേ​​വ​​രാ​​ജ​​ൻ മാ​​സ്റ്റ​​ർ) ഇ​​ന്ന​​ലെ നീ​​യൊ​​രു സു​​ന്ദ​​ര​​രാ​​ഗ​​മാ​​യെ​​ൻ..., പു​​ല​​യ​​നാ​​ർ മ​​ണി​​യ​​മ്മ..., ഗോ​​വ​​ർ​​ധ​​ന​​ഗി​​രി..., ആ​​ലാ​​പ​​നം..., വൈ​​ക്ക​​ത്ത​​ഷ്ട​​മി നാ​​ളി​​ൽ...(​​ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി), നി​​ദ്ര​​ത​​ൻ നീ​​രാ​​ഴി(​​ചി​​ദം​​ബ​​ര​​നാ​​ഥ്), തു​​ന്പി​​വാ തു​​ന്പ​​ക്കു​​ട​​ത്തി​​ൻ..., ശ്രു​​തി​​യി​​ൽ നി​​ന്നു​​യ​​രും..., കി​​ളി​​യേ കി​​ളി​​യേ...(​​ഇ​​ള​​യ​​രാ​​ജ), രാ​​കേ​​ന്ദു​​കി​​ര​​ണ​​ങ്ങ​​ൾ...(​​എ.​​ടി. ഉ​​മ്മ​​ർ), സ​​ന്ധ്യേ ക​​ണ്ണീ​​രി​​തെ​​ന്തേ..., മ​​ല​​ർ​​ക്കൊ​​ടി പോ​​ലെ....(​​സ​​ലി​​ൽ ചൗ​​ധ​​രി), ഉ​​ണ​​രൂ വേ​​ഗം നീ...(​​ഉ​​ഷാ​​ഖ​​ന്ന), ആ ​​നി​​മി​​ഷ​​ത്തി​​ന്‍റെ നി​​ർ​​വൃ​​തി​​യി​​ൽ..., ഒ​​രു​​പു​​ഷ്പം മാ​​ത്ര​​മെ​​ൻ..., ക​​സ്തൂ​​രി മ​​ണ​​ക്കു​​ന്ന​​ല്ലോ, ഇ​​ളം​​മ​​ഞ്ഞി​​ൻ കു​​ളി​​രു​​മാ​​യ്..., താ​​ളം ശ്രു​​തി​​ല​​യ​​താ​​ളം...,പീ​​ലി​​യേ​​ഴും വീ​​ശി​​വാ...(​​ക​​ണ്ണൂ​​ർ രാ​​ജ​​ൻ), ചി​​രി​​ക്കു​​ന്പോ​​ൾ കൂ​​ടെ ചി​​രി​​ക്കാ​​ൻ (എം.​​ബി. ശ്രീ​​നി​​വാ​​സ​​ൻ), മഞ്ഞ​​ണി​​ക്കൊ​​ന്പി​​ൽ...(​​ജെ​​റി അ​​മ​​ൽ​​ദേ​​വ്), ഗോ​​പി​​കേ നി​​ൻ​​വി​​ര​​ൽ..., സ്വ​​ർ​​ണ​​മു​​കി​​ലേ..., ആ​​ടി​​വാ കാ​​റ്റേ..., പൊ​​ന്നു​​രു​​കും പൂ​​ക്കാ​​ലം..., പൂ​​ങ്കാ​​റ്റി​​നോ​​ടും കി​​ളി​​ക​​ളോ​​ടും... (ജോ​​ൺ​​സ​​ൺ), നാ​​ഥാ നീ​​ വരും കാ​​ലൊ​​ച്ച..., മൗ​​ന​​മേ നി​​റ​​യും മൗ​​ന​​മേ...(​​എം.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ൻ), തേ​​നും വ​​യ​​ന്പും(​​ര​​വീ​​ന്ദ്ര​​ൻ), മൈ​​നാ​​കം(​​ശ്യാം) തു​​ട​​ങ്ങി മ​​ല​​യാ​​ള​​ത്തി​​ൽ നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ളാ​​ണ് ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ജാ​​ന​​കി​​യ​​മ്മ​​യു​​ടെ മി​​ക​​ച്ച ഗാ​​ന​​ങ്ങ​​ളെ ത​​രം തി​​രി​​ക്കു​​കത​​ന്നെ ശ്ര​​മ​​ക​​ര​​മാ​​ണ്.
ത​​മി​​ഴി​​ലും തെ​​ലു​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ ഏ​​റി​​യ​​പ​​ങ്കും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റി​​യ​​വ​​യാ​​യി​​രു​​ന്നു. എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​ൻ, ഇ​​ള​​യ​​രാ​​ജ, എ.​​ആ​​ർ. റ​​ഹ്മാ​​ൻ തു​​ട​​ങ്ങി​​യ പ്ര​​ഗ​​ത്ഭ സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​രു​​ടെ കീ​​ഴി​​ൽ നി​​ര​​വ​​ധി ത​​മി​​ഴ് ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ പാ​​ടി.

ര​​ണ്ടു​​ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ത​​മി​​ഴി​​ൽ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ലൈ​​മാ​​മ​​ണി പു​​ര​​സ്കാ​​ര​​വും അ​​വ​​ർ​​ക്ക് ല​​ഭി​​ച്ചു. തെ​​ലു​​ങ്ക് സി​​നി​​മ​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ സി​​നി​​മാ അ​​ര​​ങ്ങേ​​റ്റ​​വും. എ​​സ്പി​​ബി​​യു​​മൊ​​ത്ത് നി​​ര​​വ​​ധി ഡ്യൂ​​യ​​റ്റ് പാ​​ട്ടു​​ക​​ളും അ​​വ​​ർ തെ​​ലു​​ങ്കി​​ൽ ആ​​ല​​പി​​ച്ചി​​ട്ടു​​ണ്ട്.

2017 ഒ​​ക്ടോ​​ബ​​റി​​ൽ മൈ​​സൂ​​രി​​ലെ മാ​​ന​​സ​​ഗം​​ഗോ​​ത്രി ഓ​​പ്പ​​ൺ എ​​യ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​യി​​രു​​ന്നു എ​​സ്. ജാ​​ന​​കി​​യു​​ടെ അ​​വ​​സാ​​ന സം​​ഗീ​​ത​​നി​​ശ. ഇ​​നി പൊ​​തു​​വേ​​ദി​​യി​​ൽ പാ​​ടി​​ല്ലെ​​ന്ന് അ​​വ​​ർ അ​​വി​​ടെ പ്ര​​ഖ്യാ​​പി​​ച്ചു. 2016ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ പ​​ത്തു ക​​ൽ​​പ്പ​​ന​​ക​​ൾ എ​​ന്ന ചി​​ത്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ അ​​വ​​സാ​​ന സി​​നി​​മാ​​ഗാ​​നം. ശ​​ബ്ദം മൗ​​ന​​മാ​​യെ​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഓ​​രോ ഗാ​​ന​​വും സം​​ഗീ​​താ​​സ്വാ​​ദ​​ക​​രു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ എ​​ന്നും അ​​ന​​ശ്വ​​ര​​മാ​​യി മു​​ഴ​​ങ്ങു​​മെ​​ന്ന് തീ​​ർ​​ച്ച. ഇ​​ത് ഒ​​രു യു​​ഗ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​മാ​​ണെ​​ങ്കി​​ലും ആ ​​സ്വ​​ര​​മാ​​ധു​​ര്യം ഒ​​രി​​ക്ക​​ലും അ​​സ്ത​​മി​​ക്കി​​ല്ല.

Leader Page

ഒരിക്കലും നിലയ്ക്കാത്ത സംഗീതം

അ​ന്ത​രി​ച്ച ഗാ​യി​ക എ​സ്. ജാ​ന​കി​ക്ക് എ​ല്ലാ ആ​ദ​ര​വും അ​ർ​പ്പി​ക്കു​ന്നു. ന​മ്മു​ടെ സം​ഗീ​തമേ​ഖ​ല​യി​ൽ ഇ​തു​പോ​ലെ മ​റ്റൊ​രു ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​മി​ല്ല. ഒ​രു ന​ട​ൻ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ന​മ്മ​ൾ ബ​ഹു​മു​ഖ​പ്ര​തി​ഭ എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​തു​പോ​ലെ വ്യ​ത്യ​സ്ത​മാ​യ വൈ​കാ​രി​ക അ​വ​സ്ഥ​ക​ളെ ജാ​ന​കി​യ​മ്മ എ​ങ്ങ​നെ​യാ​ണ് സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ച്ചു ത​ന്ന​ത് എ​ന്ന​തു ന​മ്മ​ൾ ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സം​ഗീ​ത​ത്തി​ലെ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് അ​വ​ർ എ​ന്നു പ​റ​യു​ന്ന​ത്. ക്ലാ​സി​ക്ക​ൽ രൂ​പ​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ ആ​യാ​ലും ഫോ​ക്ക് രൂ​പ​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ ആ​യാ​ലും മ​റ്റ് വൈ​കാ​രി​ക അ​വ​സ്ഥ​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പാ​ട്ടു​ക​ളാ​യാ​ലും ജാ​ന​കി​യ​മ്മ അ​ത് അ​നാ​യാ​സം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

അ​വ​ർ തെ​ലു​ങ്കു​നാ​ട്ടി​ൽ ജ​നി​ച്ച ഒ​രാ​ളാ​ണ്. പ​ക്ഷേ മ​ല​യാ​ള ഭാ​ഷ​യോ​ട് അ​വ​ർ കാ​ണി​ച്ച സ്നേ​ഹം ഒ​രു മ​ല​യാ​ളി​ക്കും മ​റ​ക്കാ​നാ​കി​ല്ല. എ​സ്. ജാ​ന​കി ന​മ്മു​ടെ ഉ​ള്ളി​ൽ എ​പ്പോ​ഴും പാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. എ​സ്. ജാ​ന​കി മ​രി​ക്കു​ന്നി​ല്ല. അ​വ​ർ പാ​ട്ടു നി​ർ​ത്തി​യ​പ്പോ​ൾ ഞാ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞി​രു​ന്നു. പാ​ട്ടു നി​ർ​ത്തി​യാ​ലും ജാ​ന​കി​യ​മ്മ മ​ല​യാ​ളി​യു​ടെ ഉ​ള്ളി​ൽ പാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും എ​ന്ന്. കാ​ര​ണം അ​ത് നി​ല​യ്ക്കാ​ത്ത ഒ​രു സം​ഗീ​ത പ്ര​വാ​ഹ​മാ​ണ്.ന​മ്മു​ടെ ഭാ​ഷ​യോ​ട് അ​വ​ർ കാ​ണി​ച്ച സ്നേ​ഹം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും പ​ല ഇ​ന്‍റ​ർ​വ്യൂ​ക​ളി​ലു​മൊ​ക്കെ ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. പി. ​ഭാ​സ്ക​ര​ൻ മാ​ഷോ​ടൊ​ക്കെ അ​വ​ർ കാ​ണി​ച്ച സ്നേ​ഹം മ​ല​യാ​ളി ഗാ​യി​ക​മാ​ർ​ക്കു​പോ​ലും പ​റ്റാ​ത്ത വി​ധ​മാ​ണ്. ക​വി​ത​യോ​ടും ഭാ​ഷ​യോ​ടും അ​വ​ർ കാ​ണി​ച്ച സ്നേ​ഹം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കാ​ര​ണം ഉ​ച്ചാ​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​നും വാ​ക്കു​ക​ളു​ടെ അ​ർ​ഥം മ​ന​സി​ലാ​ക്കി പാ​ടു​ന്ന​തി​നും ആ ​ഭാ​ഷാ​സ്‌​നേ​ഹം അ​നി​വാ​ര്യ​മാ​ണ്.

ഒ​രി​ക്ക​ല​വ​ർ ഇ​രു​ക​ണ്ണീ​ർ​ത്തു​ള്ളി​ക​ൾ എ​ന്ന പാ​ട്ടി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ ഞാ​ൻ അ​ദ്ഭുത​പ്പെ​ട്ടു​പോ​യി. കാ​ര​ണം ആ ​പാ​ട്ടി​നെ ഒ​രു മ​ല​യാ​ളി​യാ​യി​ട്ടു​പോ​ലും ഞാ​ന​ങ്ങ​നെ മ​ന​സി​ലാ​ക്കി​യി​രു​ന്നി​ല്ല. പ​ക്ഷേ ഭാ​സ്ക​ര​ൻ​മാ​ഷ് അ​വ​ർ​ക്ക​ത് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്ത കാ​ര്യം അ​വ​ർ എ​ത്ര ആ​ദ​ര​വോ​ടെ​യാ​ണ് പ​റ​യു​ന്ന​ത്. അ​വ​രു​ടെ മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത ഒ​രു ഭാ​ഷ​യോ​ട് അ​വ​ർ കാ​ണി​ച്ച വ​ള​രെ ഗൗ​ര​വ​മാ​യ ഒ​രു സ്നേ​ഹം അ​ല്ലെ​ങ്കി​ൽ ബ​ഹു​മാ​നം ഒ​രു ജ​ന​ത​യോ​ട് കാ​ണി​ച്ച ബ​ഹു​മാ​ന​മാ​ണ്. മ​ല​യാ​ളി​സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​രു​ടെ സ്‌​നേ​ഹം സ​വി​ശേ​ഷ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ അ​വ​ർ ഒ​രി​ക്ക​ലും മ​രി​ക്കു​ന്നി​ല്ല.

ശാ​സ്‌​ത്രീ​യ സം​ഗീ​ത​ത്തി​ൽ അ​വ​ർ വ​ലി​യ പ​ണ്ഡി​ത​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ വ​ലു​താ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ള്ള​ത്. പ​ക്ഷേ അ​വ​രു​ടെ പാ​ട്ടു​ കേ​ട്ടാ​ൽ അ​തൊ​ന്നും തോ​ന്നി​ല്ല. തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഒ​ക്കെ ശു​ദ്ധ ശാ​സ്‌​ത്രീ​യ രീ​തി​യി​ൽ പാ​ടി​യി​ട്ടു​ള്ള ചി​ല പാ​ട്ടു​ക​ൾ മ​റ്റൊ​രാ​ൾ​ക്ക് അ​നു​ക​രി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു. മ​നു​ഷ്യ​ക​ണ്ഠ​ത്തി​ന് അ​സാ​ധ്യ​മാ​യ ചി​ല പ്ര​യോ​ഗ​ങ്ങ​ളൊ​ക്കെ വ​യ​ലി​നി​ൽ വാ​യി​ക്കാം എ​ന്ന് എ​ൽ. സു​ബ്ര​ഹ്‌മണ്യം പ​റ​ഞ്ഞ​പ്പോ​ൾ ജാ​ന​കി​യ​മ്മ അ​തൊ​രു ച​ല​ഞ്ച് ആ​യി ഏ​റ്റെ​ടു​ത്തു പാ​ടി കേ​ൾ​പ്പി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.
അ​ങ്ങ​നെ​യു​ള്ള ഒ​രു​പാ​ട് സ​ന്ദ​ർ​ഭ​ങ്ങ​ൾ പ​ല​രു​ടെയും ഓ​ർ​മ​യി​ലു​ണ്ട്. ശി​ങ്കാ​ര​വേ​ല​നേ എ​ന്നൊ​രു പാ​ട്ടു​ണ്ട്. നാ​ഗ​സ്വ​ര​വും എ​സ്. ജാ​ന​കി​യും കൂ​ടി മ​ത്സ​രി​ക്കു​ന്ന ആ ​പാ​ട്ടൊ​ക്കെ ന​മു​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കി​ല്ല.

പാ​ടു​മ്പോ​ൾ അ​വ​ർ ആ ​ക​ഥാ​പാ​ത്ര​മാ​യി സ്വ​യം മാ​റു​ക​യാ​ണ്. അ​താ​യ​ത് ഒ​രു പാ​ട്ട് ഒ​രു സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു കൊ​ടു​ക്കു​മ്പോ​ൾ ആ ​പാ​ട്ടി​ന് അ​ദ്ദേ​ഹം കൊ​ടു​ത്തി​ട്ടു​ള്ള വൈ​കാ​രി​ക​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കും. അ​ത് രാ​ഗ​ങ്ങ​ളി​ലൂ​ടെ​യോ അ​ല്ലാ​തെ​യോ ഒ​ക്കെ വ​രു​ന്ന​താ​കും. ആ ​സ​മീ​പ​ന​ത്തി​ന് ഒ​രു സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​വും ഉ​ണ്ടാ​കും. പ​ക്ഷേ ഈ ​സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തെ മ​ന​സി​ലാ​ക്കി പാ​ടു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. കാ​ര​ണം ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​കാ​രം മാ​ത്ര​മ​ല്ല ഏ​തു ക​ഥാ​പാ​ത്ര​മാ​ണെ​ന്നുകൂ​ടി മ​ന​സി​ലാ​ക്കി പാ​ടു​ന്ന ഒ​രു രീ​തി. അ​ത് ഒ​രു​പ​ക്ഷേ മ​ല​യാ​ളി​ക​ളാ​യി​ട്ടു​ള്ള ഗാ​യ​ക​ർ​ക്കു​പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ബ​ഹു​മു​ഖ​പ്ര​തി​ഭ എ​ന്ന് നേ​രത്തേ പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ന്‍റെ കൂ​ടെ പ​റ​യേ​ണ്ടി​യി​രു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്.

മ​ല​യാ​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സം​ഗീ​ത സം​വി​ധാ​യ​ക​ർ എം.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടു​ള്ള​ത് എ​സ്. ജാ​ന​കി​യാ​ണ്.

ഹി​ന്ദി​യി​ൽ മ​ദ​ൻ മോ​ഹ​ൻ എ​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ൻ ചി​ല പാ​ട്ടു​ക​ൾ​ക്കു വേ​ണ്ടി ല​താ മ​ങ്കേ​ഷ്ക​റെ കാ​ത്തി​രു​ന്നു എ​ന്നു കേ​ട്ടി​ട്ടു​ണ്ട്. അ​തു​പോ​ലെ​യാ​യി​രു​ന്നു ബാ​ബു​രാ​ജും ജാ​ന​കി​യ​മ്മ​യും ത​മ്മി​ലു​ള്ള ബ​ന്ധം. ഇ​ന്ന് കേ​ൾ​ക്കു​ന്ന ബാ​ബു​ക്കാ​യു​ടെ പാ​ട്ടു​ക​ൾ മു​ഴു​വ​നും സ്ത്രീ ​ദുഃ​ഖ​ങ്ങ​ളാ​ണ്. സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളാ​ണ്. സ്ത്രീ​യാ​ണ​ല്ലോ മു​ഖ്യ ക​ഥാ​പാ​ത്രം. അ​വ​രു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലെ ദുഃ​ഖ​ങ്ങ​ളും ത​റ​വാ​ടു​ക​ൾ​ക്ക​ക​ത്ത് ത​ള​യ്ക്ക​പ്പെ​ട്ട സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​രു ബ​ഹി​ർ​സ്ഫു​ര​ണ​മാ​യി​ട്ടാ​ണ് പ​ല​പ്പോ​ഴും ഈ ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ ​പാ​ട്ടു​ക​ളൊ​ക്കെ ആ ​രീ​തി​യി​ലാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഓ​ള​വും തീ​ര​വും എ​ന്ന ചി​ത്ര​ത്തി​ൽ ന​ബീ​സു ആ​ണെ​ങ്കി​ൽ ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വി​ൽ അ​മ്മു​ക്കു​ട്ടി​യാ​യി അ​നാ​യാ​സം ജാ​ന​കി​യ​മ്മ മാ​റു​ന്നു. ഇ​ങ്ങ​നെ ഒ​രു പ​ര​കാ​യ​പ്ര​വേ​ശം ഒ​രു പ​ക്ഷേ മ​റ്റ​ധി​കം പേ​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

എ​സ്. ജാ​ന​കി​ക്ക് മു​ൻ​പേ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ശാ​ന്ത പി. ​നാ​യ​ർ, ജി​ക്കി, പി. ​ലീ​ല തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഒ​രു​പാ​ട് പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് ഈ ​ച​ല​ച്ചി​ത്ര സം​ഗീ​ത ശാ​ഖ​യെ വി​സ്‌​തൃ​ത ത​ല​ത്തി​ലേ​ക്ക് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ഇ​വ​ർ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. എ​സ്. ജാ​ന​കി​ക്കും പി. ​സു​ശീ​ല​യ്ക്കും യേ​ശു​ദാ​സി​നും ഒ​ക്കെ പ​ങ്കു​ണ്ട്.

സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഭാ​വ​ന​യെ​ത​ന്നെ വി​ശാ​ല​മാ​യ ത​ല​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ്. ഒ​രു പാ​ട്ട് ന​ല്ല​താ​വു​ന്നു എ​ന്ന​തി​ല​പ്പു​റം അ​വ​ർ ഈ ​സം​ഗീ​ത സം​വി​ധാ​ന മേ​ഖ​ല​യു​ടെ വി​കാ​സ​ത്തി​ൽ​കൂ​ടി പ​ങ്കാ​ളി​യാ​യെ​ന്ന​ത് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

Kerala

ആ സ്വരമാധുര്യം ഇനിയില്ല ; ഗായിക എ​സ്. ജാ​ന​കി അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു:വി​ഖ്യാ​ത ഗാ​യി​ക എ​സ്.​ജാ​ന​കി (88) അ​ന്ത​രി​ച്ചു. മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ കൊ​ച്ചു​മ​ക​ൾ അ​പ്സ​ര വി​ദ്യു​ല​യാ​ണ് മ​ര​ണ വി​വ​രം പ​ങ്കു​വെ​ച്ച​ത്.

1957 ൽ ​വി​ധി​യ​ൻ വി​ള​യാ​ട്ട് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ജാ​ന​കി ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ​ത്തു​ന്ന​ത്.​ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി നാ​ല്‍​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ പാ‌​ട്ട് പാ​ടി​യ അ​പൂ​ർ​വ ഗാ​യി​ക​യാ​ണ് ജാ​ന​കി. 17 ഭാ​ഷ​ക​ളി​ൽ ജാ​ന​കി പാ​ടി​യി​ട്ടു​ണ്ട്.

മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നാ​ലു ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ പു​ര​സ്കാ​ര​ങ്ങ​ളും ഇ​വ​രെ തേ​ടി​യെ​ത്തി. 2013ൽ ​രാ​ജ്യം പ​ത്മ​ഭൂ​ഷ​ൺ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ത് നി​ര​സി​ച്ചു.

താ​രാ​ട്ടു പാ​ട്ടു​ക​ളാ​ണ് ജാ​ന​കി​യെ മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷ്, ജാ​പ്പ​നീ​സ്, അ​റ​ബി​ക്, ജ​ർ​മ​ൻ, സിം​ഹ​ള എ​ന്നീ ഭാ​ഷ​ക​ളി​ലും ജാ​ന​കി പാ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up